കരിപ്പൂർ: മലപ്പുറം കെ.എം.സി.സി അഭിനന്ദിച്ചു

ജിദ്ദ: കാലിക്കറ്റ് എയർപോർട്ടിൽ നിന്ന് ജിദ്ദയിലേക്ക് നേരിട്ട് വിമാന സർവീസ് പുനരാരംഭിക്കാനുള്ള തീരുമാനത്തിൽ സിവിൽ വ്യോമയാന വകുപ്പിനെയും, സ്ഥലം എം.പിമാർ ഉൾപ്പെട്ട കാലിക്കറ്റ് എയർപോർട്ട് ഉപദേശക സമതിയേയും കെ.എം.സി.സി ജിദ്ദ മലപ്പുറം ജില്ല പ്രവർത്തക സമിതി അഭിനന്ദിച്ചു.
കരിപ്പൂരിലെ പ്രശ്‌നത്തില്‍ ശാശ്വത പരിഹാരം കാണുന്നതിന് മുന്നിട്ടിറങ്ങിയ എം.പിമാരായ പി.കെ കുഞ്ഞാലിക്കുട്ടി, എം.കെ രാഘവൻ, എയർപോർട്ട് ഉപദേശക സമിതി, മുസ്​ലിം ലീഗ് ഉൾപ്പെട്ട രാഷ്്ട്രീയ പാർട്ടികൾ, എയർപോർട്ട് സംരക്ഷണ സമിതി, കെ.എം.സി.സി ഉൾപ്പെടെ വിവിധ പ്രവാസി സംഘടനകൾ എന്നിവരെ ജില്ലാ കെ.എം.സി.സി അഭിനന്ദിച്ചു.  

ശറഫിയ്യ ലക്കി ദർബാർ ഓഡിറ്റോറിയത്തിൽ വെച്ച് നടന്ന പ്രവർത്തക സമിതി യോഗത്തിൽ ജില്ലാ പ്രസിഡൻറ് വി.പി മുസ്തഫ അധ്യക്ഷത വഹിച്ചു. സെൻട്രൽ കമ്മിറ്റി ഉപാധ്യക്ഷൻ സി.കെ റസാക്ക് യോഗം ഉദ്ഘാടനം ചെയ്തു. അബൂബക്കർ അരിമ്പ്ര, നിസാം മമ്പാട്, പി.സി.എ റഹ്‌മാൻ, ലത്തീഫ് മുസ്​ലിയാരങ്ങാടി, എ.കെ ബാവ, ഗഫൂർ പട്ടിക്കാട്, അബൂബക്കർ അരീക്കോട്, മജീദ് അരിമ്പ്ര, റഷീദ് വാരിക്കോടൻ, അസീസ് വണ്ടൂർ, മജീദ് കള്ളിയിൽ, ഇസ്മായിൽ മുണ്ടുപറമ്പ്, നാണി ഇസ്‌ഹാഖ്, നാസർ ഒളവട്ടൂർ, ഇ.സി അഷറഫ്, ഹബീബ് കല്ലൻ, ശഫീഖ് പൊന്നാനി, ജാവേദ് തിരൂർ, നജീബ് കട്ടൂപ്പാറ, അഫ്സൽ താനൂർ, ഉനൈസ് കരിമ്പിൽ, സുഹൈൽ മഞ്ചേരി, സൈതലവി പുളിയക്കോട്, ഹംസ മൂന്നിയ്യൂർ, കുഞ്ഞാപ്പ നാലകത്ത് എന്നിവർ സംസാരിച്ചു. ജില്ലാ സെക്രട്ടറിമാരായ ഇല്യാസ് കല്ലിങ്ങൽ സ്വാഗതവും ജലാൽ തേഞ്ഞിപ്പലം നന്ദിയും പറഞ്ഞു.

 

Tags:    
News Summary - karippur-saudi-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.