സുരേഷ് ബാലകൃഷ്ണൻ

കന്യാകുമാരി സ്വദേശി ജുബൈലിൽ മരിച്ചു

ജുബൈൽ: തമിഴ്‌നാട് കന്യാകുമാരി കപ്പിയറ സ്വദേശി സുരേഷ് ബാലകൃഷ്ണൻ (48) ജുബൈലിൽ മരിച്ചു. കഴിഞ്ഞ ദിവസം നെഞ്ച് വേദന അനുഭവപ്പെട്ട ഇദ്ദേഹം ഗ്യാസ് ആയിരിക്കുമെന്ന് കരുതി അതിനുള്ള ഗുളികകൾ കഴിച്ചിരുന്നു. ഡ്രൈവർ ജോലി ചെയ്യുന്ന ഇദ്ദേഹം തിങ്കളാഴ്ച്ച രാവിലെ ജോലിക്ക് പോകാൻ ഒരുങ്ങിയപ്പോൾ അസുഖം മൂർച്ഛിക്കുകയായിരുന്നു.

തുടർന്ന് ഇദ്ദേഹത്തെ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മുവാസാത്ത് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം ഔദ്യോഗിക നടപടികൾ പൂർത്തിയാക്കി നാട്ടിലേക്ക് കൊണ്ടുപോകുമെന്ന് പ്രവാസി വെൽഫെയർ ജനസേവന വിഭാഗം കൺവീനർ സലിം ആലപ്പുഴ അറിയിച്ചു. പിതാവ്: ബാലകൃഷ്‌ണൻ, മാതാവ്: ഹേമാവതി. ഭാര്യ: ബെനില പൊന്മലർ.

Tags:    
News Summary - Kanyakumari native dies in Jubail

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.