കണ്ണൂർ സ്വദേശി റിയാദിൽ നിര്യാതനായി

റിയാദ്‌: ഹൃദയസംബന്ധമായ അസുഖത്തെ തുടർന്ന്​​ റിയാദിലെ ആശുപത്രിയിൽ ചികിത്സയിലായിരുന്ന മലയാളി നിര്യാതനായി. കണ്ണൂർ പയ്യന്നൂർ വെള്ളൂർ സ്വദേശി  കടിഞ്ഞാപ്പള്ളി പുതിയവീട്ടിൽ ജയപ്രകാശ് നമ്പ്യാർ (48) ആണ്​ റിയാദ്​ സുവൈദിയിലെ അൽഹമാദി ആശുപത്രിയിൽ ഹൃദയസ്​തംഭനം മൂലം മരിച്ചത്​. ഹൃദയധമനിയിൽ  രക്തയോട്ടം തടസ്സപ്പെട്ടതിനെ തുടർന്നാണ് ബുധനാഴ്​ച​ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്​. ഉടനെ തന്നെ ശസ്​ത്രക്രിയക്ക്​ വിധേയമാക്കി. തുടർന്ന്​ തീവ്രപരിചരണ വിഭാഗത്തിൽ  കഴിയുന്നതിനിടയിലായിരുന്നു മരണം.

കോവിഡ്​ പരിശോധന നടത്തിയപ്പോൾ ആദ്യ തവണ നെഗറ്റീവായിരുന്നെങ്കിലും രണ്ടാം പരിശോധനയിൽ പോസിറ്റീവെന്ന്​  തെളിഞ്ഞിരുന്നു. റിയാദിൽ ദീർഘകാലമായി പ്രവാസിയായ ഇദ്ദേഹം വാബെൽ അൽഅറേബ്യ കമ്പനിയിലാണ്​ ജോലി ചെയ്​തിരുന്നത്​. ഭാര്യ: ശ്രീപ്രിയ.

മക്കൾ: നന്ദന  ജയപ്രകാശ്​, നവനീത് ജയപ്രകാശ്​. റിയാദിൽ ഒപ്പമുണ്ടായിരുന്ന കുടുംബം കഴിഞ്ഞ വർഷമാണ്​ നാട്ടിലേക്ക്​ മടങ്ങിയത്​. സാമൂഹികപ്രവർത്തകൻ കൂടിയായ ജയപ്രകാശ്​  റിയാദിലെ തറവാട്​ കുടുംബകൂട്ടായ്​മയുടെ സെക്രട്ടറിയായി പ്രവർത്തിക്കുകയും ചെയ്​തിട്ടുണ്ട്​. പയ്യന്നൂര്‍ സൗഹൃദ വേദിയുടെയും സജീവ പ്രവർത്തകനാണ്​. ജയപ്രകാശി​ ​െൻറ വിയോഗത്തിൽ അഗാധമായ ദുഃഖം രേഖപ്പെടുത്തുന്നതായി തറവാട്​ ഭാരവാഹികൾ അറിയിച്ചു.

Tags:    
News Summary - Kannur native died in saudi arabia-Gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.