ജിദ്ദ: ജിദ്ദ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന കണ്ണമംഗലം പ്രവാസി കൂട്ടായ്മ നിർമിച്ചുനൽകുന്ന പെയിൻ ആൻഡ് പാലിയേറ്റീവ് സെൻറർ കെട്ടിടം ഉദ്ഘാടനം ഇൗമാസം 25 ന് നടക്കും. കൂട്ടായ്മ ഇതുവരെ നടപ്പാക്കിയതില്‍ ഏറ്റവും പ്രധാനപ്പെട്ട പദ്ധതിയാണ് ഇതെന്ന് ഭാരവാഹികൾ ജിദ്ദയിൽ വാർത്തസമ്മേളനത്തിൽ പറഞ്ഞു.
കണ്ണമംഗലം പഞ്ചായത്തിലെ അച്ചനമ്പലത്ത് 35 ലക്ഷം രൂപ ചെലവിലാണ് കെട്ടിടം നിർമിച്ചത്. ക്ലിനിക്, ഫാര്‍മസി, റിഹാബിലിറ്റേഷന്‍ സെൻറര്‍, കോൺഫറന്‍സ് ഹാള്‍ തുടങ്ങിയ സൗകര്യങ്ങളോടെയാണ് കെട്ടിടം നിര്‍മിച്ചിരിക്കുന്നത്. 25 ന് വൈകുന്നേരം നാല് മണിക്ക് കെട്ടിടത്തിെൻറ ഉദ്ഘാടനം സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന് നിര്‍വഹിക്കും. പാലിയേറ്റീവ് ക്ലിനിക്കിെൻറ ഉദ്ഘാടനം പി.കെ കുഞ്ഞാലിക്കുട്ടി എം.പി നിര്‍വഹിക്കും. കെ.എന്‍.എ ഖാദര്‍ എം.എല്‍.എ, ജില്ല പഞ്ചായത്ത് പ്രസിഡൻറ് എ.പി ഉണ്ണികൃഷ്ണന് എന്നിവരും സംബന്ധിക്കും.
മജീഷ്യന്‍ ഗോപിനാഥ് മുതുകാടിെൻറ ‘എം-ക്യൂബ്’ എന്ന മാജിക് ഷോ ആണ് ഉദ്ഘാടന ചടങ്ങിെൻറ മുഖ്യ ആകര്‍ഷണം. വിവിധ ഇനങ്ങളില്‍ ലോക റെക്കോര്‍ഡ് കരസ്ഥമാക്കിയ അഞ്ജുറാണി ജോയിയുടെ നേതൃത്വത്തിൽ ‘ഫ്രീഡം ഓണ്‍ വീല്‍സ്’ എന്ന പരിപാടി അവതരിപ്പിക്കും. വാർത്താസമ്മേളനത്തില്‍ പ്രസിഡൻറ് ജലീല്‍ കണ്ണമംഗലം, -ജനറല്‍ സെക്രട്ടറി സമദ് ചോലക്കല്‍, ട്രഷറര്‍ മജീദ് ചേറൂര്, -ഓര്‍ഗനൈസിങ് സെക്രട്ടറി ബീരാന്‍കുട്ടി കൊയിസ്സന്‍, -പാലിയേറ്റീവ് കെട്ടിട നിര്‍മാണ സമിതി ചെയര്മാൻ ആലുങ്ങല്‍ ചെറിയ മുഹമ്മദ് എന്നിവർ പെങ്കടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.