ജിദ്ദ: ആസന്നമായ കേരള നിയമസഭാ തെരഞ്ഞെടുപ്പിൽ യു.ഡി.എഫിെൻറ വിജയം മതനിരപേക്ഷതയ്ക്കും കേരളത്തിെൻറ സർവ്വതോൻമുഖമായ സുസ്ഥിര വികസനത്തിനും അനിവാര്യമാണെന്ന് കെ.എം.സി.സി ജിദ്ദ സൗത്ത് സോൺ തെരഞ്ഞെടുപ്പ് കൺവെൻഷൻ അഭിപ്രായപ്പെട്ടു. പ്രവാസി സൗഹൃദ കേരളത്തിനായി വരാനിരിക്കുന്ന തെരഞ്ഞെടുപ്പിൽ യു.ഡി.എഫിനെ മികച്ച ഭൂരിപക്ഷത്തിൽ വിജയിപ്പിക്കണമെന്ന് കൺവെൻഷൻ വോട്ടർമാരോട് അഭ്യർഥിച്ചു. കെ.എം.സി.സി സൗദി നാഷനൽ കമ്മിറ്റി സെക്രട്ടറി നാസർ എടവനക്കാട് തെരഞ്ഞെടുപ്പ് കൺവെൻഷൻ ഉദ്ഘാടനം ചെയ്തു.
സൗത്ത് സോൺ പ്രസിഡന്റ് അനസ് അരിമ്പാശ്ശേരി അധ്യക്ഷത വഹിച്ച ചടങ്ങിൽ ചെയർമാൻ നസീർ വാവാക്കുഞ്ഞ് മുഖ്യപ്രഭാഷണം നടത്തി. കെ.എം.സി.സി ജിദ്ദ സെൻട്രൽ കമ്മിറ്റി സെക്രട്ടറി ശിഹാബ് താമരക്കുളം, ഷറഫുദ്ധീൻ ബാഖവി ചുങ്കപ്പാറ, സെയ്തു മുഹമ്മദ് കാഞ്ഞിരപ്പള്ളി, നാസറുദ്ധീൻ കൊല്ലം, മുഹമ്മദ് ഫൈസൽ, നദീർ പാനൂർ, സമീർ ആലപ്പുഴ, ഉവൈസ് തൃക്കുന്നപ്പുഴ, റസാഖ് കാഞ്ഞിരപ്പള്ളി, നൗഷാദ് മുഹമ്മദ്, സാലി തൃക്കുന്നപ്പുഴ എന്നിവർ ചടങ്ങിൽ സംസാരിച്ചു. സൗത്ത് സോൺ ജനറൽ സെക്രട്ടറി നാസർ കായംകുളം സ്വാഗതവും സമീർ സക്കരിയ ബസാർ നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.