ദമ്മാം: സുഹൃത്തുക്കൾക്കൊപ്പം തിമിർത്തുനടന്ന കാലങ്ങൾക്കൊടുവിൽ ദുരിതകാലത്ത് ആ രുമില്ലാതെ അലയേണ്ടിവന്നതോടെ ജീവിതംപഠിച്ച കനകരാജ് ദുശ്ശീലങ്ങളിൽനിന്ന് മു ക്തിനേടിയാണ് കുടുംബത്തിെൻറ ചാരത്തണഞ്ഞത്. തമിഴ്നാട്ടിലെ മാർത്താണ്ഡം സ്വദേശിയ ായ ഇൗ 41കാരൻ ദുർവിധികളിൽ അലഞ്ഞ ഒരു പതിറ്റാണ്ടിനുശേഷമാണ് നാട്ടിലേക്ക് മടങ്ങിയത്. 17 വർഷം മുമ്പ് സൗദിയിലെത്തിയ ഇയാൾ കെട്ടിട നിർമാണ ജോലികൾ ചെയ്തിരുന്ന ഒരു കമ്പനിയിൽ സൂപ്പർവൈസറായിരുന്നു. ജോലിക്കിടയിലും അല്ലാത്തപ്പോഴും മദ്യമാണ് ഇയാളെ നിയന്ത്രിച്ചിരുന്നത്. ഒരിക്കൽ സുഹൃത്തിെൻറ പാർട്ടികഴിഞ്ഞ് മുറിയിലേക്ക് മടങ്ങുേമ്പാൾ മദ്യപിച്ചതിന് പൊലീസ് പിടിയിലായി. ദിവസങ്ങൾക്കുശേഷം സ്പോൺസറെത്തി ജയിലിൽ നിന്നിറക്കി. വീണ്ടും ജോലിയിൽ തുടർന്നു. 10 വർഷംമുമ്പ് നാട്ടിൽ അവധിക്കുപോകാൻ റീഎൻട്രി വിസയ്ക്ക് ശ്രമിക്കുേമ്പാഴാണ് പഴയ മദ്യപാന കേസിെൻറ യാത്രവിലക്കുൾെപ്പടെയുള്ള കുരുക്കുകളുണ്ടെന്ന് അറിയുന്നത്.
ഇത് പരിഹരിക്കാൻ കഴിയാതെവന്നതോടെ ‘ഹുറൂബാ’ക്കി സ്പോൺസർ ൈകയൊഴിഞ്ഞു. ഇതോടെ അനധികൃത താമസക്കാരനുമായി. ജോലിയൊന്നും ചെയ്യാനും കഴിയാതെവന്നു. ൈകയിൽ പണമില്ലാതായതോടെ ആഘോഷകാലത്ത് കൂടെക്കൂടിയിരുന്ന കൂട്ടുകാരും ൈകയൊഴിഞ്ഞു. വാടക കൊടുക്കാൻ പണമില്ലാതെവന്നപ്പോൾ താമസസ്ഥലത്തുനിന്നും പുറന്തള്ളപ്പെട്ടു. ഭക്ഷണത്തിനുപോലും വകയില്ലാതെ തെരുവിൽ അലയേണ്ടിവന്നു. ദമ്മാം സീകോ ബിൽഡിങ്ങിെൻറ സമീപത്തുള്ള വലിയ പള്ളിയുടെ വരാന്തയിലായിരുന്നു അന്തിയുറക്കം. മാനസികാവസ്ഥ പോലും തകരാറിലാകുന്ന സ്ഥിതിയിലുമായി. പരിസരത്തുള്ള കച്ചവടക്കാരാണ് ഇയാളെക്കുറിച്ച് സാമൂഹിക പ്രവർത്തകൻ നാസ് വക്കത്തെ അറിയിച്ചത്. നാസ് സ്വന്തം താമസസ്ഥലത്തേക്ക് കൂട്ടിക്കൊണ്ടുപോയി സംരക്ഷണം നൽകുകയും കേസുകൾ പരിഹരിക്കാനുള്ള ശ്രമങ്ങൾ ആരംഭിക്കുകയും ചെയ്തു.
എല്ലാം ശരിയാകുന്നതുവരെ ജോലിചെയ്യാൻ അനുവദിച്ചതോടെ പച്ചക്കറി മാർക്കറ്റിൽ സഹായിയായി കൂടിയതിനാൽ നിത്യജീവിത ചെലവിനുള്ള വക കിട്ടുകയും ചെയ്തു. മദ്യപാനത്തിൽനിന്ന് മുക്തി നേടിയ കനകരാജ് നാട്ടിലുള്ള കുടുംബത്തിന് ഇങ്ങനെ കിട്ടുന്ന വരുമാനം അയച്ചുകൊടുക്കാനും തുടങ്ങി. ഇതിനിടയിൽ ഒരു വർഷത്തിലധികം കടന്നുപോയി. ദീർഘകാലമെടുത്ത നടപടിക്രമങ്ങൾക്കൊടുവിൽ കേസിെൻറ കുരുക്കുകൾ ഒാരോന്നായി അഴിച്ച് നാസ് ഒടുവിൽ യാത്രക്കുള്ള വഴിയൊരുക്കി. എക്സിറ്റ് വിസ ലഭിച്ചു. അമിതമദ്യപാനം മൂലം തനിക്ക് നഷ്ടപ്പെട്ടുപോയ കുടുംബജീവിതത്തെ തിരിച്ചുപിടിക്കാനുള്ള ആഗ്രഹവുമായി കഴിഞ്ഞ ദിവസം നാട്ടിലേക്കു മടങ്ങി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.