മക്ക കെ.എ.എം.സി മലയാളീസ് ഗ്രൂപ് സംഘടിപ്പിച്ച രക്തദാന ക്യാമ്പിൽ പങ്കെടുത്തവർ
മക്ക: കിങ് അബ്ദുല്ല മെഡിക്കൽ സിറ്റിയിലെ മലയാളി ജീവനക്കാരുടെ കൂട്ടായ്മയായ കെ.എ.എം.സി മലയാളീസ് ഹജ്ജിനു മുന്നോടിയായി രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു. ഡോ. സുൽത്താൻ അൽമാലികി (എച്ച്.ഒ.ഡി, ബ്ലഡ് ബാങ്ക്) സർട്ടിഫിക്കറ്റുകളും ഉപഹാരവും വിതരണം ചെയ്തു. ജംഷാദ് (ടെക്നീഷ്യൻ, ബ്ലഡ് ബാങ്ക്) ക്യാമ്പ് ഏകോപിപ്പിച്ചു. എക്സിക്യൂട്ടീവ് അംഗങ്ങളായ മുഹമ്മദ് അഷ്റഫ്, അജ്മൽ, റഫ്സൽ, അഫ്സൽ, റഊഫ് എന്നിവർ ക്യാമ്പ് നിയന്ത്രിച്ചു. ആശുപത്രിയിൽ അഡ്മിറ്റ് ആകുന്ന ഹാജിമാർക്ക് എല്ലാ വർഷവും ഹജ്ജ് സമയത്ത് രക്തദാന ക്യാമ്പ് നടത്താറുണ്ടെന്ന് സംഘാടകർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.