കഅ്ബ കഴുകൽ ചടങ്ങിൽ പാണക്കാട് സാദിഖലി തങ്ങളും എം.എ യൂസഫലിയും

ജിദ്ദ: വിശുദ്ധ കഅ്ബ കഴുകൽ ചടങ്ങിൽ പാണക്കാട് സാദിഖലി തങ്ങൾ, എം.എ യൂസഫലി, ഇന്ത്യൻ അംബാസഡർ ഡോ. ഒൗസാഫ് സഇൗദ്, കോൺസൽ ജനറൽ മുഹമ്മദ് നൂർ റഹ്മാൻ ശൈഖ് എന്നിവർ സംബന്ധിച്ചു.

തിങ്കളാഴ്ച രാവിലെ സൽമാൻ രാജാവിനു വേണ്ടി മക്ക ഗവർണർ അമീ ർ ഖാലിദ് അൽഫൈസലി​​െൻറ മേൽനോട്ടത്തിലാണ് കഅ്ബ കഴുകൽ ചടങ്ങ് നടന്നത്. മസ്ജിദുൽ ഹറാമിലെത്തിലെ മക്ക ഗവർണറെ ഇരുഹറം കാര്യാലയ മേധാവി ഡോ. അബ്ദുറഹ്മാൻ അൽസുദൈസ് സ്വീകരിച്ചു.

മക്ക ഡെപ്യൂട്ടി ഗവർണർ അമീർ ബദ്ർ ബിൻ സുൽത്താൻ, ഹജ്ജ്-ഉംറ മന്ത്രി ഡോ. മുഹമ്മദ് സ്വാലിഹ് ബിന്ദൻ, ഇരുഹറം കാര്യാലയ മേധാവി ഡോ. അബ്ദുറഹ്മാൻ അൽസുദൈസ്, മക്ക മേഖല ഗവർണറേറ്റ് അണ്ടർ സെക്രട്ടറി ഡോ. ഹിശാം ഫാലിഹ്, നയതന്ത്രപ്രതിനിധികൾ, ഗവ. വകുപ്പ് മേധാവികൾ തുടങ്ങിയർ പെങ്കടുത്തു. തുടർന്ന്​ ചടങ്ങി​​െൻറ സ്മരണാർഥമുള്ള ഉപഹാരം ഇരുഹറം കാര്യാലയ മേധാവി മക്ക ഗവർണർക്ക് കൈമാറി.

Tags:    
News Summary - kahba washing MA Yousuf ali and panakkad sadiqali thangal thangal -gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.