കാഫിർ സ്‌ക്രീൻ ഷോട്ട്: സി.പി.എമ്മിെൻറ ക്രൂരമുഖം വെളിവായെന്ന് ജിദ്ദ കെ.എം.സി.സി

ജിദ്ദ: തെരഞ്ഞെടുപ്പിൽ വർഗീയത സൃഷ്ടിച്ച് സ്വന്തം സ്ഥാനാർത്ഥിയെ വിജയിപ്പിക്കാൻ ‘കാഫിർ സ്‌ക്രീൻ ഷോട്ട്’ നിർമിച്ച് സമൂഹത്തിൽ അപകടമുണ്ടാക്കാൻ നേതൃത്വം നൽകിയ സി.പി.എമ്മിെൻറ പൈശാചിക നീക്കങ്ങളാണ് പുറത്തുവന്നിരിക്കുന്നതെന്ന് കെ.എം.സി.സി ജിദ്ദ സെൻട്രൽ കമ്മിറ്റി ഭാരവാഹികളുടെ യോഗം കുറ്റപ്പെടുത്തി. പ്രതികളെ നിയമത്തിന് മുന്നിൽ കൊണ്ടുവന്ന അന്വേഷണ സംഘം അഭിനന്ദനം അർഹിക്കുന്നു.

രാഷ്ട്രീയ പ്രബുദ്ധതയുള്ള കേരളത്തിൽ വികസന ചർച്ചകൾക്ക് പകരം ജാതി-മത വിഷയങ്ങൾ ഇളക്കിവിട്ട് ജനങ്ങളെ തമ്മിലടിപ്പിക്കാനാണ് സി.പി.എം ശ്രമിച്ചത്. എന്നാൽ വോട്ടർമാർ അന്ന് തന്നെ ഈ നീക്കം തള്ളിക്കളഞ്ഞു. മുസ്ലിം സമൂഹത്തെ പ്രതിക്കൂട്ടിൽ നിർത്തി ഭൂരിപക്ഷ വോട്ട് നേടാമെന്ന മൂഢധാരണയിൽ കാഫിർ സ്‌ക്രീൻ ഷോട്ട്, മാഷാഅല്ലാഹ് സ്റ്റിക്കർ, ഖൗമിെൻറ കുട്ടി, മലപ്പുറം വിരുദ്ധ പ്രചാരണം, വെള്ളാപ്പള്ളിയെ തലോടൽ, പി.എം.ശ്രീ പദ്ധതി ഒപ്പിടൽ തുടങ്ങിയ അരുതായ്മകളാണ് സി.പി.എം ചെയ്തത്. എന്നാൽ മലയാളികളുടെ മതേതര പ്രതിബദ്ധത തകർക്കാൻ ഒന്നിനും കഴിയില്ലെന്ന് കഴിഞ്ഞ തെരഞ്ഞെടുപ്പ് തെളിയിച്ചു. അധികാരത്തിൽ വന്ന പുതിയ യു.ഡി.എഫ് സർക്കാറിെൻറ നീക്കങ്ങൾ പ്രതീക്ഷ നൽകുന്നതാണ്. ലഹരി മാഫിയയെ അമർച്ച ചെയ്യാനുള്ള സർക്കാരിെൻറ ശ്രമങ്ങളെ യോഗം പ്രത്യേകം അഭിനന്ദിച്ചു.

കെ.എം.സി.സി ജിദ്ദ സെൻട്രൽ കമ്മിറ്റി പ്രസിഡൻറ് അബൂബക്കർ അരിമ്പ്ര യോഗത്തിൽ അധ്യക്ഷത വഹിച്ചു. സി.കെ. റസാഖ് മാസ്റ്റർ, എ.കെ. മുഹമ്മദ് ബാവ, ലത്തീഫ് മുസ്ല്യാരങ്ങാടി, ഹസ്സൻ ബത്തേരി, ലത്തീഫ് കളരാന്തരി, ജലാൽ തേഞ്ഞിപ്പാലം, ഹുസൈൻ കരിങ്കറ, ഇസ്‌ഹാഖ് പൂണ്ടോളി, ശിഹാബ് താമരക്കുളം, സാബിൽ മമ്പാട്, സിറാജ് കണ്ണവം, സുബൈർ വട്ടോളി, സക്കീർ മണ്ണാർക്കാട് എന്നിവർ ചർച്ചയിൽ പങ്കെടുത്തു. ജനറൽ സെക്രട്ടറി വി.പി. മുസ്‌തഫ സ്വാഗതവും ട്രഷറർ വി.പി. അബ്ദുറഹ്മാൻ നന്ദിയും പറഞ്ഞു.

Tags:    
News Summary - Kafir screenshot: CPM's cruel face exposed, says Jeddah KMCC

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.