ജിദ്ദ: സൗദി അറേബ്യയിലെ ഇസ്ലാഹി സെൻററുകളുടെയും റീജനൽ കമ്മിറ്റികളുടെയും പൊതുവേദിയായ സൗദി നാഷനൽ കമ്മിറ്റിയുടെ പുതിയ നേതൃത്വത്തിന് കീഴിലുള്ള വെസ്റ്റേൺ മേഖല കൺവെൻഷൻ ജിദ്ദ ഇന്ത്യൻ ഇസ്ലാഹി സെന്ററിൽ വെച്ച് നടന്നു. നാഷനൽ കമ്മിറ്റി ട്രഷറർ അബൂബക്കർ മേഴത്തൂർ കൺവെൻഷൻ ഉദ്ഘാടനം ചെയ്തു.
ഇസ്ലാഹി പ്രസ്ഥാനത്തിെൻറ ആദ്യകാല പണ്ഡിതന്മാർ ഗൾഫ് സന്ദർശിച്ച് കേരളത്തിെൻറ എല്ലാ ഭാഗങ്ങളിലേക്കും ഇസ്ലാഹി ആദർശം എത്തിക്കുവാൻ പ്രാർത്ഥിച്ചവരാണെന്നും, അവരുടെ ആഗ്രഹങ്ങൾ സഫലമാക്കുന്നതിനായി കൂടുതൽ ഊർജസ്വലതയോടെ മുന്നോട്ട് പോകേണ്ടതുണ്ടെന്നും അദ്ദേഹം തന്റെ ഉദ്ഘാടന പ്രസംഗത്തിൽ ഓർമിപ്പിച്ചു.
സൗദി നാഷനൽ കമ്മിറ്റി പ്രസിഡൻറ് അബ്ബാസ് ചെമ്പൻ അധ്യക്ഷത വഹിച്ചു. ‘നമ്മൾ നേതാക്കൾ; നാം ചെയ്യേണ്ടത്’ എന്ന പ്രധാന വിഷയത്തിൽ സെക്രട്ടേറിയറ്റ് അംഗം മുഹമ്മദ് സ്വാലിഹും, ‘പ്രവാസവും പ്രബോധന സാധ്യതകളും’ എന്ന വിഷയത്തിൽ മറ്റൊരു സെക്രട്ടേറിയറ്റ് അംഗമായ ശിഹാബ് സലഫിയും വിശദമായ പ്രഭാഷണം നടത്തി. തുടർന്ന് ഉനൈസ് പാപ്പിനിശ്ശേരി കൺവെൻഷെൻറ സമാപന പ്രഭാഷണം നിർവഹിച്ചു.
അബ്ദുൽ അസീസ് സുല്ലമി, നിയാസുദ്ധീൻ, നിയാസ്, അബ്ബാസ് അലി യാംബു, നൗഫൽ കരുവാരക്കുണ്ട്, അമീൻ, മുസ്തഫ ദേവർഷോല, ഷരീഫ്, അബ്ദുൽ ഗഫൂർ ചുണ്ടക്കാടൻ, മൂഹിയുദ്ദീൻ താപ്പി, നജീബ് കാരാട്ട്, സുബൈർ എടവണ്ണ, സുബൈർ ചെറുകോട്, ഷഫീഖ് കുറ്റീരി ജിദ്ദ, സാലിഹ് (ത്വാഇഫ്) എന്നിവർ ചടങ്ങിൽ സംസാരിച്ചു. ജോ.സെക്രട്ടറി നൂരിഷ വള്ളിക്കുന്ന് സ്വാഗതവും നാഷനൽ കമ്മിറ്റി എക്സിക്യൂട്ടീവ് അംഗം നിയാസുദ്ദീൻ യാംബു നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.