സൗ​ഹൃ​ദ സം​ഗ​മം ടി.​പി അ​ബ്ദു​ൽ അ​സീ​സ് ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്നു

ക​ട​ലു​ണ്ടി തെ​ക്കു​മ്പാ​ട് മ​ഹ​ല്ല് പ്ര​വാ​സി അ​സോ​സി​യേ​ഷ​ൻ സൗ​ഹൃ​ദ സം​ഗ​മം

ദ​മ്മാം: സാ​മു​ദാ​യി​ക സ്പ​ർ​ദ്ധ​ക്ക് ഇ​ട​ന​ൽ​കാ​തെ​യും അ​രാ​ഷ്ട്രീ​യ ഇ​ട​പെ​ട​ലു​ക​ളി​ല്ലാ​തെ​യും അ​ടി​യ​ന്ത​ര പ്രാ​ധാ​ന്യ​ത്തോ​ടെ വ​ഖ​ഫ് ഭേ​ദ​ഗ​തി ബി​ൽ പ​രി​ഹ​രി​ക്ക​പ്പെ​ട​ണ​മെ​ന്ന് ക​ട​ലു​ണ്ടി തെ​ക്കും​മ്പാ​ട് മ​ഹ​ല്ല് പ്ര​വാ​സി അ​സോ​സി​യേ​ഷ​ൻ (കെ.​ഇ.​ടി.​എം.​എ) ദ​മ്മാം ഘ​ട​കം ആ​വ​ശ്യ​പ്പെ​ട്ടു.

ദ​മ്മാം സൈ​ഹാ​ത്തി​ൽ ന​ട​ന്ന ഏ​ക​ദി​ന സൗ​ഹൃ​ദ സം​ഗ​മ​ത്തി​ൽ ഈ​സ്റ്റേ​ൺ പ്രൊ​വി​ൻ​സി​ലെ ക​ട​ലു​ണ്ടി പ്ര​വാ​സി​ക​ൾ കു​ടും​ബ​സ​മേ​തം പ​ങ്കെ​ടു​ത്തു. ക​ട​ലു​ണ്ടി തെ​ക്കു​മ്പാ​ട് മ​ഹ​ല്ല് അം​ഗം ടി.​പി അ​ബ്ദു​ൽ അ​സീ​സ് പ​രി​പാ​ടി ഉ​ദ്ഘാ​ട​നം ചെ​യ്തു. ഷ​ബീ​ർ ചി​റ​മ്മ​ൽ അ​ധ്യ​ക്ഷ​നാ​യി​രു​ന്നു. പ​രി​പാ​ടി​യി​ൽ ന​ട​ന്ന ജു​മു​അ ന​മ​സ്കാ​ര​ത്തി​ന് മു​നീ​ർ ഹാ​ദി നേ​തൃ​ത്വം ന​ൽ​കി. പ്ര​വാ​സി​ക​ളി​ൽ നി​ക്ഷേ​പ സ്വ​ഭാ​വം വ​ള​ർ​ത്തു​ന്ന പ​ദ്ധ​തി​ക​ളെ സം​ബ​ന്ധി​ച്ച് യാ​സ​ർ കൊ​ടു​വ​ള്ളി ക്ലാ​സ് ന​യി​ച്ചു.

മ​ഹ​ല്ല് പ്ര​തി​നി​ധി​ക​ളാ​യ അ​ബ്ദു​ൽ ഗ​ഫൂ​ർ, വി. ​ഹം​സ​ക്കോ​യ, എ​ൻ.​കെ എ​ന്നി​വ​ർ ആ​ശം​സ​ക​ൾ നേ​ർ​ന്നു. വി​വി​ധ സെ​ഷ​നു​ക​ളി​ലാ​യി ഡോ. ​അ​ന​സ് ക​ട​ലു​ണ്ടി, കാ​സിം മാ​ളി​യേ​ക്ക​ൽ, ടി.​പി ന​സീ​ഫ്, സ​ലീം ക​ട​ലു​ണ്ടി എ​ന്നി​വ​ർ സം​സാ​രി​ച്ചു.

Tags:    
News Summary - Kadalundi Thekkumpad Mahal Pravasi Association Friendly Meet

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.