‘ജുബൈൽ പപ്പറ്റ്സ്’ നാടക വേദിക്ക് തുടക്കമായി

ജുബൈൽ: നാടകാസ്വാദനത്തിനും പഠനത്തിനും ചർച്ചകൾക്കും ആവിഷ്കാരത്തിനുമായി ജുബൈലിലെ കലാസ്നേഹികൾ ആരംഭിച്ച നാടക വേദിക്ക് തുടക്കമായി. ‘ജുബൈൽ പപ്പറ്റ്സ്’ എന്ന് പേരിലാണ്​ നാടക വേദി. ലോഗോ പ്രകാശനവും കുട്ടികൾക്ക്​ നാടക പരിശീലനവും ബദർ അൽ ഖലീജ് ഹാളിൽ നടന്നു. നാടക സംസ്കാരത്തെ അടുത്തറിയാനും, പഠിക്കാനുമുള്ള പൊതു വേദിയാണ് ജുബൈൽ പപ്പറ്റ്സ് എന്ന് സംഘാടകർ പറഞ്ഞു.
നാടകത്തെ സ്നേഹിക്കുന്ന ആർക്കും അംഗമാകാം. കുട്ടികൾക്കായി പ്രത്യേകം നാടക പരിശീലനം, മുതിർന്നവർക്കായി പുത്തൻ ആവിഷ്കാരങ്ങൾ എന്നിവ കൂടാതെ നാടകവുമായി ബന്ധപ്പെട്ട പ്രഗൽഭരെ നാട്ടിൽ നിന്ന് കൊണ്ടുവരാനും പദ്ധതിയുണ്ട്​.

പ്രവാസി സാഹിത്യകാരൻ പി.ജെ.ജെ ആൻർണി സുനിൽകുമാറിന് നൽകി ലോഗോ പ്രകാശനം ​ചെയ്​തു. മുതിർന്നവരുടെ നാടകങ്ങൾ കുട്ടികളെ കൊണ്ട് അഭിനയിപ്പിക്കുന്നതിലുപരി കുട്ടികൾക്ക് അവരുടെ ഭാഷക്കും ചിന്താരീതിക്കും അനുസൃതമായ നാടകങ്ങൾ സൃഷ്​ടിക്കാൻ നാടക വേദിക്ക് കഴിയണമെന്ന് പി.ജെ.ജെ ആൻറണി പറഞ്ഞു. എൻ.സനിൽകുമാർ കുട്ടികളുമായി സംവദിച്ചു. കെ.പി.എ.സി അഷറഫ് സംസാരിച്ചു. അക്ബർ വാണിയമ്പലം, ടി.പി റഷീദ്, നൂഹ് പാപ്പിനിശ്ശേരി, ശിഹാബ് ഹസ്സൻ, എ.കെ അസീസ്, ഷംസുദ്ദീൻ പള്ളിയാളി, മണികണ്ഠൻ താമരക്കുളം, രവികുമാർ, മുരളീധരൻ, അനിൽകുമാർ മാലൂർ, സാബു മേലതിൽ, ഫാത്തിമ അഫ്സൽ, നീതു അനുമോദ്, ഡോ.നവ്യ, ഷഹർ ബാനു അക്ബർ തുടങ്ങിയവർ സംബന്ധിച്ചു. ജയൻ തച്ചമ്പാറ സ്വാഗതവും കെ.ടി അഫ്സൽ നന്ദിയും പറഞ്ഞു.

Tags:    
News Summary - jubail pappats-saudi-saudi news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.