ജുബൈൽ മലയാളി സമാജം ‘അക്കാദമിക് എക്സലൻസ് അവാർഡ്സ് 2026’ പരിപാടി
ജുബൈൽ: 10ാം ക്ലാസിലും പ്ലസ് ടു പരീക്ഷകളിലും ഉന്നത വിജയം നേടിയ വിദ്യാർഥികളെ ജുബൈൽ മലയാളി സമാജം ആദരിച്ചു. ‘അക്കാദമിക് എക്സലൻസ് അവാർഡ്സ് 2026’ എന്ന പേരിലുള്ള പരിപാടി ലുലു ഹൈപ്പർമാർക്കറ്റിൽ നടന്നു. പ്രസിഡൻറ് ബൈജു അഞ്ചൽ അധ്യക്ഷത വഹിച്ചു. ഇന്ത്യൻ സ്കൂൾ മലയാള അധ്യാപകൻ എൻ. സനിൽ കുമാർ ഉദ്ഘാടനം ചെയ്തു.
34 വിദ്യാർഥികൾക്ക് ഫലകങ്ങളും സർട്ടിഫിക്കറ്റും സമ്മാനിച്ചു. കുട്ടികളുടെയും മുതിർന്നവരുടെയും വിവിധ കലാപരിപാടികളും അരങ്ങേറി. ലുലു ഹൈപ്പർമാർക്കറ്റിനെ പ്രതിനിധീകരിച്ച് ജനറൽ മാനേജർ റോഷൻ, ബദർ ആശുപത്രി ഓപ്പറേഷൻ മാനേജർ ഷിനോജ്, ഡോ. ഫവാസ്, ജയൻ തച്ചൻപാറ, സൈഫുദ്ദീൻ പൊറ്റശ്ശേരി, സലീം ആലപ്പുഴ, സാറാഭായ്, എക്സ്പെർട്ടൈസ് മാനേജർ അബ്ബാസ്, അൻഷാദ് ആദം എന്നിവർ സംസാരിച്ചു.
നവ്യ വിനോദും മുബാറക് ഷാജഹാനും ചേർന്ന് പരിപാടികൾ നിയന്ത്രിച്ചു. സമാജം രക്ഷാധികാരി ഷാജഹാൻ ഖുൽഫി, ലേഡീസ് വിങ് പ്രസിഡൻറ് ആശ ബൈജു, സെക്രട്ടറി നീതു രാജേഷ്, സിനി സന്തോഷ്, ബിബി രാജേഷ്, ധന്യ ഫെബിൻ, ഷഫീക് താനൂർ, ഹാരിസ്, ഗിരീഷ്, ഫാത്തിമ അഫ്സൽ, നവീൻ കോതേരി, രഞ്ജിത് കുമാർ, അഷ്‌റഫ് നിലമേൽ, എൻ.പി. റിയാസ്, ഷജീർ തച്ചൻപാറ, ഫരീദ ഹാരിസ്, ഗീതു വിഷ്ണു, ജോസഫ് മാത്യു, എബി ജോൺ, ഷൈലകുമാർ, ബെൻസൺ, ജലീൽ, അജമൽ സാബു, രാജേഷ്, മഹേഷ് എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി. സെക്രട്ടറി സന്തോഷ് ചക്കിങ്ങൽ സ്വാഗതവും ട്രഷറർ സുമോദ് മോഹൻ നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.