ജുബൈൽ ഒ.ഐ.സി സെൻട്രൽ കമ്മിറ്റി പ്രഖ്യാപന ചടങ്ങിൽനിന്ന്
ജുബൈൽ: എ.ഐ.സി.സി അംഗീകൃത പ്രവാസി സംഘടനയായ ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് (ഐ.ഒ.സി) ജുബൈൽ സെൻട്രൽ കമ്മിറ്റി രൂപവത്കരിച്ചു. സൗദി നാഷനൽ കമ്മിറ്റി പ്രസിഡന്റ് ജാവേദ് മിയാൻദാദ്, മുതിർന്ന നേതാവ് ഷാനിയാസ് കുന്നിക്കോട് എന്നിവർ നേതൃത്വം നൽകിയ യോഗത്തിൽ ഭാരവാഹികളെ പ്രഖ്യാപിച്ചു.
എബി ജോൺ ചെറുവക്കൽ (പ്രസി.), എം.കെ. അൻസാർ (കർണാടക, വർക്കിങ് പ്രസി.), ഖലീദ് കൊല്ലം, ഇക്ബാൽ കാവൂർ (കർണാടക, വൈ. പ്രസി.), അബ്ദുറഹ്മാൻ (ആലപ്പുഴ, ജന. സെക്ര.), സുരേഷ് കണ്ണൂർ, സലീം ശൈഖ് കർണാടക (സെക്ര.), ഷൈല കുമാർ (ട്രഷറർ), ബൈജു അഞ്ചൽ (ജീവകാരുണ്യ വിഭാഗം കൺവീനർ), സുനിൽ തോമസ് (വെൽഫെയർ സെക്ര.) എന്നിവരാണ് ഭാരവാഹികൾ. ഇക്ബാൽ കാവൂർ കർണാടക, നസ്സാറുദ്ദീൻ പുനലൂർ, ബൈജു അഞ്ചൽ, എം.കെ. അസർ കർണാടക എന്നിവരാണ് നാഷനൽ കമ്മിറ്റി പ്രതിനിധികൾ.
ജുബൈൽ സെൻട്രൽ കമ്മിറ്റിയുടെ കീഴിൽ നാല് ഉപകമ്മിറ്റികൾ രൂപവത്കരിക്കും. പ്രവാസികൾക്ക് കൈത്താങ്ങായി സാമൂഹികസേവന പ്രവർത്തനങ്ങൾക്കും ജീവകാരുണ്യ പ്രവർത്തനങ്ങൾക്കും മുൻഗണന നൽകും. ഐ.ഒ.സിയുടെ പ്രവർത്തനം ഇന്ത്യയിലെ മറ്റ് സംസ്ഥാനങ്ങളിലെ പ്രവാസികളിലേക്കും വ്യാപിപ്പിക്കും. റമദാനിൽ ‘മെഗാ ഇഫ്താർ’ സംഘടിപ്പിക്കാനും യോഗത്തിൽ തീരുമാനിച്ചു.
യോഗത്തിൽ നാഷനൽ പ്രസിഡന്റ് ജാവേദ് മിയാൻദാദ് അധ്യക്ഷത വഹിച്ചു. ഷാനിയാസ് കുന്നിക്കോട് മുഖ്യപ്രഭാഷണം നിർവഹിച്ചു. ബൈജു അഞ്ചൽ സ്വാഗതവും സുനിൽ തോമസ് നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.