ജുബൈൽ ഇന്ത്യൻ സ്കൂൾ ചെയർമാനായി  പി.കെ നൗഷാദ് അധികാരമേറ്റു

ജുബൈൽ: ഇന്ത്യൻ സ്‌കൂൾ ജുബൈലി​​​െൻറ പുതിയ മാനേജ്‌മ​​െൻറ്​ കമ്മിറ്റി ചെയർമാനായി മലയാളിയായ പി.കെ നൗഷാദിനെ തെരെഞ്ഞെടുത്തു. 2016^-2019 അധ്യയന വർഷത്തേക്ക് തെരെഞ്ഞെടുക്കപ്പെട്ട കമ്മിറ്റിയുടെ ഈ വർഷം മുതലുള്ള അമരക്കാരനായാണ് ജുബൈൽ എട്കോ കമ്പനി ഓപ്പറേഷൻ സൂപ്രണ്ട് കൂടിയായ പി.കെ നൗഷാദ് എത്തുന്നത്. 
നിലവിലുള്ള ഏഴു അംഗ കമ്മിറ്റിയിൽ അഡ്മിനിസ്ട്രേഷൻ വകുപ്പ് കൈകാര്യം ചെയ്തിരുന്ന നൗഷാദ്, വിദ്യാഭ്യാസ മന്ത്രാലയം അസി. ഡയറക്ടർ ഹുസൈൻ മക്ബൂൽ, പ്രിൻസിപ്പൽ ഡോ.സയ്യിദ് ഹമീദ് എന്നിവരുടെ സാന്നിധ്യത്തിലാണ് തെരഞ്ഞെടുക്കപ്പെട്ടത്. ചെയർമാനായിരുന്ന താഷ്‌കിൻ മുഹമ്മദ് അക്ബർ ഒരു വർഷത്തിന് ശേഷം സ്ഥാനം ഒഴിഞ്ഞതോടെയാണ് നൗഷാദ് അധികാരത്തിലെത്തിയത്. വെള്ളിയാഴ്ച രാത്രി ഒമ്പതിനാണ്​ ഹുസ്സൈൻ മക്ബൂലി​​​െൻറ നിരീക്ഷണത്തിൽ നടന്ന തെരഞ്ഞെടുപ്പ് പ്രക്രിയ 10.30 ന് അവസാനിച്ചു. ചെയർമാൻ സ്ഥാനത്തേക്ക് മത്സരിക്കാൻ താൽപര്യമുള്ളവരുടെ പേരുകൾ എഴുതി നൽകാൻ അംഗങ്ങളോട് ആവശ്യപ്പെടുകയായിരുന്നു. നൗഷാദ് ഒഴികെയുള്ളവരെല്ലാം ചെയർമാൻ സ്ഥാനം  താൽപര്യമില്ലെന്ന് അറിയിക്കുകയായിരുന്നു. മലയാളിയായ നിസാം യാക്കൂബ്, കർണാടക സ്വദേശികളായ മുജീബ് റഹ്‌മാൻ, ഡോ.സനാവുല്ല, ആന്ധ്രാ സ്വദേശി വി.എസ് രാജു, മഹാരാഷ്​ട്ര സ്വദേശി അബൂബക്കർ ഷെയ്ഖ്, ജാർഖണ്ഡ് സ്വദേശി താഷ്‌കിൻ മുഹമ്മദ് അക്ബർ എന്നിവരാണ് ഭരണസമിതി അംഗങ്ങൾ. നൗഷാദ് ചെയർമാൻ ആയ വാർത്ത മലയാളി സമൂഹം ആഹ്ലാദത്തോടെയാണ് എതിരേറ്റത്.  നേരത്തെ ചെയർമാൻ സ്ഥാനം അലങ്കരിച്ചിരുന്ന സക്കീർ ഹുസൈനും ഇബ്രാഹിം പൊട്ടേങ്കലിനും ശേഷം ജുബൈൽ ഇന്ത്യൻ സ്കൂളിൽ ആസ്ഥാനത്ത് എത്തുന്ന മൂന്നാമത്തെ മലയാളിയാണ് പി.കെ നൗഷാദ്. മുൻഗാമികളെ പോലെ ഇന്ത്യൻ സമൂഹത്തിനുവേണ്ടി നൗഷാദിന് മികച്ച ഭരണം കാഴ്ചവെക്കാൻ  കഴിയുമെന്നാണ് എല്ലാവരുടെയും പ്രതീക്ഷയെന്ന് ജുബൈലിലെ സംഘടനാ നേതാക്കൾ അറിയിച്ചു. കൊടുങ്ങല്ലൂർ സാഹിബി​​​െൻറ പള്ളിനട വയനാട്ട് പടിക്കൽ പരേതരായ കുഞ്ഞിഖാദിർ- ഫാത്തിമ നാലുമക്കളിൽ ഇളയ മകനായ പി.കെ നൗഷാദ് തൃശ്ശൂർ ഗവൺമ​​െൻറ്​ എഞ്ചിനീറിങ് കോളേജിൽ നിന്നും എഞ്ചിനീറിങ്  ബിരുദവും മാർക്കറ്റിംഗിൽ എം.ബി.എ യും കരസ്ഥമാക്കിയിട്ടുണ്ട്.
 7000 ഓളം വിദ്യാർഥികളുള്ള ജുബൈൽ സ്‌കൂളി​​​െൻറ അടിസ്ഥാന, സാങ്കേതിക കാര്യങ്ങളിലെ വികസനവും പാഠ്യരീതി മികവുറ്റതാക്കുകയുമാണ് പ്രഥമ ലക്ഷ്യമെന്ന് ചെയർമാൻ സ്ഥാനം ഏറ്റെടുത്ത ശേഷം നൗഷാദ് 'ഗൾഫ് മാധ്യമ'ത്തോട് പറഞ്ഞു. സ്മാർട്ട് ക്ലാസ് റൂമുകളുടെ പൂർണമായ സംസ്ഥാപനവും ഓഫീസിൽ മാനേജ്മ​​െൻറ്​ സംവിധാനത്തിൽ കാതലായ പരിഷ്കരണവും നടപ്പിൽ വരുത്തും. രക്ഷിതാക്കൾക്ക് വിദ്യാർഥികളുടെ ഫീസ് ഓൺലൈൻ വഴിയടക്കാനുള്ള നടപടിക്ക് മുൻഗണന നൽകുമെന്നും അദ്ദേഹം അറിയിച്ചു. ഇന്ത്യൻ സ്കൂൾ മുൻ അധ്യാപിക റോസ്നയാണ് നൗഷാദി​​​െൻറ ഭാര്യ. മക്കൾ: ഇഷ, റയ്യാൻ, നവീൻ.  
 

Tags:    
News Summary - jubail indian school

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.