????????????? ????? ??????? ????? ????????????? ????????? ??????? ??????????? ??. ??????? ????????????? ??? ?? ???????????????

ജുബൈൽ ഇന്ത്യൻ സ്കൂളിൽ ഫീസ് അടയ്ക്കുന്നതിന് ഓൺലൈൻ സംവിധാനം

ജുബൈൽ: കുട്ടികളുടെ ഫീസ് അടയ്ക്കുന്നതിന് ജുബൈൽ ഇന്ത്യൻ സ്​കൂളിൽ ഓൺലൈൻ സംവിധാനം ഏർപ്പെടുത്തി. സ്ഥാനമൊഴിയുന്ന സ്​കൂൾ ഭരണസമിതിയുടെ ഒടുവിലത്തെ തീരുമാനമാണിത്​. ഇതുൾപ്പെടെ അഭിമാനകരമായ ഭരണനേട്ടങ്ങളുമായാണ്​ മൂന്നു വർഷ കാലാ വധി പൂർത്തിയാക്കി ഇൗ ഭരണസമിതി പടിയിറങ്ങുന്നത്​. 2016ലാണ്​ ഇൗ ഭരണസമിതി നിലവിൽ വന്നത്​. മലയാളിയായ പി.കെ നൗഷാദ് ചെയർമാനായിരുന്നു. പുതിയ ഭരണസമിതി ഉടൻ ചുമതലയേറ്റെടുക്കും.
ഏറെ നാളത്തെ പരിശ്രമത്തിനും പ്രതീക്ഷകൾക്കും ശേഷമാണു ഫീസ് ഓൺലൈൻ ആക്കുന്ന സംവിധാനം നിലവിൽ വന്നത്.
അൽഖോബാറിലെ സ്വകാര്യ സോഫ്റ്റ്‌വെയർ കമ്പനിയുടെയും റിയാദ് ബാങ്കി​​െൻറയും സഹകരണത്തോടെയാണ് ഓൺലൈൻ സംവിധാനം ഏർപ്പെടുത്തിയത്​. അടുത്ത ആഴ്ചയോടെ പൂർണമായും പ്രവർത്തനസജ്ജമാകും. ഓൺലൈൻ ഫീസ് സൈറ്റി​​െൻറ ലോഞ്ചിങ് സ്​കൂളിൽ നടന്ന ചടങ്ങിൽ നിലവിലെ ചെയർമാൻ ഡോ. സാനുല്ല ആരിഫുല്ല നിർവഹിച്ചു.


പ്രിൻസിപ്പൽ ഡോ. സയ്യിദ് ഹമീദ്​ ചടങ്ങിന്​ നേതൃത്വം നൽകി. സ്കൂൾ വെബ്സൈറ്റിൽ രജിസ്​റ്റർ ചെയ്യാനും സംശയ നിവാരണത്തിനും സൗകര്യമുണ്ടാകും. സ്കൂളി​​െൻറ അക്കാദമിക നിലവാരം മെച്ചപ്പെടുത്തുന്നതിനും അധ്യാപകർക്ക് മികച്ച ട്രെയിനിങ് ഏർപ്പെടുത്തുന്നതിനും ഓപൺ സ്കൂൾ ആരംഭിക്കുന്നതിനും കഴിഞ്ഞതാണ് നിലവിലെ സമിതിയുടെ എടുത്തുപറയത്തക്ക മറ്റ്​ നേട്ടങ്ങൾ. സാറ്റ് സ​െൻറർ ആരംഭിക്കുകയും ഹെയർ സെക്കണ്ടറി ലെവലിൽ പുതിയ സംരംഭങ്ങൾക്ക് തുടക്കമിടാനും കഴിഞ്ഞു. കാമ്പസ് ഇ.ആർ.പി സംവിധാനം പരിചയപ്പെടുത്തുകയും അഞ്ചാം ക്ലാസ് വരെയുള്ള കുട്ടികളുടെ അഭിരുചി വികസനത്തിന് പ്രത്യേക പദ്ധതി തയാറാക്കുകയും ചെയ്തു.
കമ്പനി ജീവനക്കാരുടെ കുട്ടികൾക്കുള്ള വാർഷിക ഫീസ് ഏകീകരിക്കുകയും സ്കൂളിൽ മിച്ചം വരുന്ന ധനം അനുവദനീയമായ സംരംഭങ്ങളിൽ ചെലവിടുന്നതിന്​ പദ്ധതി ആവിഷ്കരിക്കുകയും ചെയ്തു.


സാമ്പത്തിക ഇടപാടുകളിൽ സുതാര്യത ഉറപ്പുവരുത്തുന്നതിന്​ നടപടി സ്വീകരിച്ചു. ലൈബ്രറി വികസനം യഥാർഥ്യമാക്കി. ഫീസ്​ വർധിപ്പിക്കാത്തതും നേട്ടമായി എണ്ണുന്നു.
കഴിഞ്ഞദിവസം നടന്ന തെരഞ്ഞെടുപ്പിൽ പുതിയ ഭരണസമിതിയിലേക്ക്​ അഞ്ചുപേരാണ്​ വിജയിച്ചത്​. നാമനിർദേശത്തിലൂടെ രണ്ടുപേരെ കൂടി കണ്ടെത്തുന്നതോടെ പുതിയ ചെയർമാ​​െൻറ നേതൃത്വത്തിൽ ഭരണസമിതി സത്യവാചകം ചൊല്ലി അധികാരമേൽക്കും.

Tags:    
News Summary - jubail indian school-saudi-saudi news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.