ജനുവരി 30ന് നടക്കുന്ന ജുബൈൽ ഫാമിലി കോൺഫറൻസ് 2.0 പ്രഖ്യാപന ചടങ്ങിൽ നിന്ന്
ജുബൈൽ: ജുബൈൽ ഫാമിലി കോൺഫറൻസ് 2.0 പ്രഖ്യാപിച്ചു. ജിദ്ദയിൽ നടന്ന ഇന്ത്യൻ ഇസ്ലാഹി സെൻ്റർ സൗദി ദേശീയ കോഓർഡിനേഷൻ കൗൺസിൽ സമ്മേളനത്തിൽ വെച്ച് വിസ്ഡം ഇസ്ലാമിക് ഓർഗനൈസേഷൻ കേരള സംസ്ഥാന ജനറൽ സെക്രട്ടറി ടി.കെ അശ്റഫ് പ്രഖ്യാപനം നടത്തി. 'കുടുംബം, വിശുദ്ധി, സംസ്കാരം' എന്ന പ്രമേയത്തിലാണ് കോൺഫറൻസ് നടക്കുക. വ്യത്യസ്ത സെഷനുകളിലായി നടക്കുന്ന പരിപാടിയിൽ പ്രമുഖ പണ്ഡിതരും പ്രഭാഷകരും പങ്കെടുക്കും.
ഇന്ത്യൻ ഇസ്ലാഹി സെൻ്റർ സൗദി ദേശീയ പ്രസിഡൻ്റ് പി.കെ മുഹമ്മദ് കുട്ടി അധ്യക്ഷത വഹിച്ചു. അബ്ദുൽ ജബ്ബാർ മദീനി, ജുബൈൽ ഇന്ത്യൻ ഇസ്ലാഹി സെൻ്റർ ഭാരവാഹികളായ അബ്ദുൽ മന്നാൻ, അർശദ് ബിൻ ഹംസ, കെ.പി ആസാദ്, ഉസ്മാൻ പാലശ്ശേരി, നൗഫൽ സുബൈർ, കെ.പി അമീൻ, അലി ഫർഹാൻ, ഹാഷിർ, ലമീസ്, ജംഷീർ, ജിയാസ് തുടങ്ങിയവർ സന്നിഹിതരായിരുന്നു.
സൗദി കിഴക്കൻ പ്രവിശ്യയിലെ വിവിധ പ്രദേശങ്ങളിൽ നിന്ന് കുടുംബ സമേതം പ്രതിനിധികൾ പങ്കെടുത്ത് ജുബൈലിൽ നടന്നുവരുന്ന വാർഷിക സമ്മേളനത്തിൻ്റെ തുടർച്ചയായാണ് ജനുവരിയിൽ നടക്കുന്ന സമ്മേളനം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.