ജു​ബൈ​ൽ ഡ്യൂ​ൺ​സ് സ്കൂ​ളി​ന് മി​ക​ച്ച വി​ജ​യം

ജു​ബൈ​ൽ: സി.​ബി.​എ​സ്.​ഇ സെ​ക്ക​ൻ​ഡ​റി പ​രീ​ക്ഷ​യി​ൽ നൂ​റു​മേ​നി വി​ജ​യ​മാ​ണ് ഇ​ത്ത​വ​ണ ജു​ബൈ​ൽ ഡ്യൂ​ൺ​സ് ഇ​ന്റ​ർ​നാ​ഷ​ന​ൽ സ്കൂ​ൾ ക​ര​സ്ഥ​മാ​ക്കി​യ​ത്. ജു​ബൈ​ലി​ൽ ഡ്യൂ​ൺ​സ് സ്കൂ​ൾ ആ​രം​ഭി​ച്ച ആ​ദ്യ സെ​ക്ക​ൻ​ഡ​റി ബാ​ച്ചാ​യി​രു​ന്നു ഇ​ത്. വൈ​ഷ്ണ​വി അ​ജി​ത്ത് (94%), ഹ​ലീ​മ ത​ഹാ​നി (88%), അ​ദി​തി സി​ൻ​ഹ (86.4%), ക​നീ​ഷ് ശ്രീ​നി​വാ​സ​ൻ (84.8%), സ​യി​ദ നൂ​റ ഫാ​ത്തി​മ (84.6%) എ​ന്നി​വ​ർ ഉ​ന്ന​ത വി​ജ​യം ക​ര​സ്ഥ​മാ​ക്കി. വി​ഷ​യാ​ടി​സ്ഥാ​ന​ത്തി​ൽ മി​ന്നു​ന്ന നേ​ട്ടം കൈ​വ​രി​ച്ച​വ​ർ വൈ​ഷ്ണ​വി അ​ജി​ത് (സോ​ഷ്യ​ൽ സ​യ​ൻ​സ് 99, ഇം​ഗ്ലീ​ഷ് 95, സ​യ​ൻ​സ് 95, മാ​ത്‍സ് 94), ഹ​ലീ​മ ത​ഹാ​നി (ഇം​ഗ്ലീ​ഷ് 95, ഹി​ന്ദി 93), അ​ദി​തി സി​ൻ​ഹ (ഫ്ര​ഞ്ച് 88), സി​യ (അ​റ​ബി​ക് 71) എ​ന്നി​വ​രാ​ണ്. ഉ​ന്ന​ത വി​ജ​യം നേ​ടാ​ൻ കു​ട്ടി​ക​ൾ​ക്ക് ക​ഴി​ഞ്ഞ​തി​ന്റെ സ​ന്തോ​ഷം സ്കൂ​ൾ അ​ധി​കൃ​ത​ർ പ​ങ്കു​വെ​ച്ചു. അ​ഭി​മാ​നാ​ർ​ഹ​മാ​യ നേ​ട്ടം ക​ര​സ്ഥ​മാ​ക്കി​യ വി​ദ്യാ​ർ​ഥി​ക​ളെ​യും അ​തി​ന് വേ​ണ്ടി പ​രി​ശ്ര​മി​ച്ച അ​ധ്യാ​പ​ക​രെ​യും പ്രി​ൻ​സി​പ്പ​ൽ അ​ഭി​ന​ന്ദി​ച്ചു.

Tags:    
News Summary - Jubail Dunes School

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.