ജിദ്ദ: ജെ.എസ്.സി- ഐ.എസ്.എം അഞ്ചാമത് വൈ.എസ്.എൽ അന്താരാഷ്്്ട്ര ഫുട്്ബാൾ ടൂർണമെൻറിന് റൗദ ഫുട്ബാൾ ഗ്രൗണ്ടിൽ തുടക്കമായി. ജിദ്ദ നാഷണൽ ഹോസ്പിറ്റൽ എം.ഡി വി.പി മുഹമ്മാദാലി ടൂർണമെൻറ് ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ മൻസൂർ ദാഫിർ അൽ ഖുദൈബി, അബ്്ദുൽ മജീദ് നഹ, സകീർ ഹുസൈൻ എടവണ്ണ, സാലെ അൽ ഖുറേഷി, കെ.പി ഇബ്രാഹിം, സാല അൽ സഹ്റാനി, ഉസാമ അൽ ഖുറേഷി തുടങ്ങിയവർ പെങ്കടുത്തു. വ്യാഴാഴ്ച നടന്ന 10 വയസിന് താഴെയുള്ളവരുടെ കളിയിൽ മറുപടി ഇല്ലാത്ത മൂന്നു ഗോളുകൾക്ക് സ്പാനിഷ് അക്കാദമി ജെ.എസ്.സിയെ പരാജയപ്പെടുത്തി. കളിയിലെ കേമനായി അബ്്ദുൽ അസീസ് അതൈരി തിരഞ്ഞെടുക്കപ്പെട്ടു. രണ്ടാം മത്സരത്തിൽ എറിത്രിയൻ സ്കൂൾ എതിരില്ലാത്ത അഞ്ചു ഗോളുകൾക്ക് ബ്രസീൽ ടാലെൻറ് അക്കാഡമിയോട് പരാജയം ഏറ്റുവാങ്ങി.
13 വയസ്സിനു താഴെയുള്ളവരുടെ മത്സരത്തിൽ ജെ.എസ്.സി -ഐ.എസ്.-എം അക്കാഡമി അൽവാദി സ്കൂളുമായി ഓരോ ഗോൾ പങ്കിട്ടു സമനിലയിൽ പിരിഞ്ഞു. അൽ വാദിയുടെ ഫഹദ് അബ്ദുല്ലയാണ് കളിയിലെ കേമൻ. വെള്ളിയാഴ്ച നടന്ന ആദ്യ മത്സരത്തിൽ ജെ.എസ്.സി -ഐ.എസ്.എം അക്കാദമി എതിരില്ലാത്ത രണ്ട് ഗോളിന് എറിത്രിയൻ സ്കൂളിനെ പരാജയപ്പടുത്തി. എറിത്രിയൻ സ്കൂളിലെ അഹമ്മെദിൻ ആദം മാൻ ഒാഫ് ദ മാച്ച്. മാൻ ഓഫ് ദി മാച്ച് അവാർഡുകൾ അബ്്ദുറഹ്മാൻ, ഡോ. നസീർ, ലത്തീഫ്, മജീദ്, സാക്കിർ, നൗഷീർ എന്നിവർ വിതരണം ചെയ്തു. അടുത്ത മത്സരങ്ങൾ വ്യാഴം, വെള്ളി ദിവസങ്ങളിൽ റൗദ സ്റ്റേഡിയത്തിൽ (കുബ്രി മുറബ്ബ , റാഡിസൺ ഹോട്ടലിനു പിൻവശം) നടക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.