ജിദ്ദ ലുലു ഹൈപ്പർ മാർക്കറ്റ് കെട്ടിടത്തിൽ ആരംഭിച്ച ജോയ് ആലുക്കാസ് ജ്വല്ലറി ഷോറൂം ജിദ്ദ ഇന്ത്യൻ കോൺസുൽ ജനറൽ മുഹമ്മദ് ഷാഹിദ് ആലം ഉദ്‌ഘാടനം ചെയ്യുന്നു
ജിദ്ദ: ജ്വല്ലറി രംഗത്തെ പ്രമുഖ ബ്രാൻഡായ ജോയ് ആലുക്കാസിെൻറ സൗദിയിലെ നാലാമത്തെ ഷോറൂം ജിദ്ദയിൽ പ്രവർത്തനമാരംഭിച്ചു. മലയാളികളുടെ മനമറിഞ്ഞ ജോയ് ആലുക്കാസ് ജ്വല്ലറി ആഗോള മേഖലയിൽ വിപുലീകരിക്കുന്നതിെൻറ ഭാഗമായാണ് സൗദിയിലെ നാലാമത്തെ ഷോറൂം ജിദ്ദയിൽ ഉദ്‌ഘാടനം ചെയ്തത്. മദീന റോഡിൽ റുവൈസ് ഏരിയയിലെ ലുലു ഹൈപ്പർമാർക്കറ്റിലാണ് ലോകമെമ്പാടുമുള്ള ദശലക്ഷക്കണക്കിന് ഡിസൈനുകൾ ഉൾക്കൊള്ളുന്ന മെഗാ ഷോറൂം ആരംഭിച്ചിരിക്കുന്നത്.
ജിദ്ദ ഇന്ത്യൻ കോൺസുൽ ജനറൽ മുഹമ്മദ് ഷാഹിദ് ആലം പുതിയ ഷോറൂമിെൻറ ഉദ്‌ഘാടന കർമം നിർവഹിച്ചു. മാനേജിങ് ഡയറക്ടർ ജോൺ പോൾ ജോയ് ആലുക്കാസ്, പത്നിയും ഡയറക്ടറുമായ സോണിയ, അറബ് പത്രപ്രവർത്തകൻ ഖാലിദ് അൽ മഈന, മുൻ ശൂറാ കൗൺസിൽ അംഗം ലിന അൽ മഈന, മലയാളം ന്യൂസ് എഡിറ്റർ താരീഖ് മിസ്ഖാസ് തുടങ്ങിയവർ ഉദ്‌ഘാടന ചടങ്ങിൽ സന്നിഹിതരായിരുന്നു.
ലെന ഖാലിദ് അൽ മഈന, സോണിയ ജോൺ പോൾ എന്നിവർ ചേർന്ന് കേക്ക് മുറിക്കുന്നു. ജോൺ പോൾ ജോയ് ആലുക്കാസ്, താരീഖ് മിശ്ഖാസ്, ഖാലിദ് അൽ മഈന തുടങ്ങിയവർ സമീപം
1,900 ചതുരശ്ര അടി വിസ്തീർണത്തിൽ വ്യാപിച്ചുകിടക്കുന്ന ഷോറൂമിൽ ഏറ്റവും പുതിയ ശേഖരം, വിവാഹ കളക്ഷനുകൾ, സാധാരണ ആഭരണങ്ങൾ മുതൽ ഏറ്റവും മികച്ച ഡിസൈനുകൾ തുടങ്ങിയവയുടെ വലിയ ശേഖരം തന്നെ ഒരുക്കിയിട്ടുണ്ട്. ഏറ്റവും പുതിയ ഓഫറുകളും ആനുകൂല്യങ്ങളും ലോകോത്തര ഉപഭോക്തൃ സേവനവും ഷോറൂമിൽ ലഭ്യമാണ്. 2,500 ന് മുകളിൽ സ്വർണാഭരണങ്ങൾ വാങ്ങുമ്പോൾ 200 മില്ലിഗ്രാം സ്വർണനാണയവും 2,500 ന് മുകളിൽ പോൾക്കി, ഡയമണ്ട്, പേൾ ആഭരണങ്ങൾ വാങ്ങുമ്പോൾ ഒരു ഗ്രാം 22 കാരറ്റ് സ്വർണനാണയവും പ്രത്യേക ആനുകൂല്യങ്ങളായി സൗജന്യമായി ലഭിക്കും. ഇതാദ്യമായി മുഴുവൻ ജീവനക്കാരും സ്വദേശി സ്ത്രീകളാണെന്നുള്ള പ്രത്യേകത കൂടി പുതിയ ഷോറൂമിനുണ്ട്.
ജിദ്ദയിൽ തങ്ങളുടെ സാന്നിധ്യം വ്യാപിപ്പിക്കുന്നതിൽ വളരെ സന്തോഷമുണ്ടെന്ന് ജോയ് ആലുക്കാസ് ജ്വല്ലറി മാനേജിങ് ഡയറക്ടർ ജോൺ പോൾ ആലുക്കാസ് പറഞ്ഞു. പുതിയ ഷോറൂമിൽ ഇന്ത്യൻ സമൂഹത്തിെൻറ എല്ലാ ആഭരണ ആവശ്യങ്ങളും നിറവേറ്റപ്പെടുമെന്നും എല്ലാവരുടെയും പരിപൂർണ പിന്തുണയും പ്രോത്സാഹനവും ഉണ്ടാവണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ലുലു വെസ്റ്റേൺ റീജനൽ ഡയറക്ടർ റഫീഖ് മുഹമ്മദ്, സ്‌പൈസ് ജെറ്റ് മാനേജർ ബിനോ ജോർജ്, ആലുക്കാസ് ഓപ്പറേഷൻ മേഖലകളിലെ മാനേജർമാരായ ദിലീപ് നായർ, ജസ്റ്റിൻ സണ്ണി, സാഗർ, ബേബി തോമസ്, ജിദ്ദയിലെ വിവിധ സംഘടനാ നേതാക്കൾ, മാധ്യമപ്രവർത്തകർ തുടങ്ങിയവർ ഉദ്‌ഘാടന ചടങ്ങിൽ സംബന്ധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.