റിയാദ്: റിയാദ് ഇന്ത്യന്‍ മീഡിയാ ഫോറം ജേര്‍ണലിസം പരിശീലന കോഴ്‌സ് ആരംഭിക്കുന്നു. പത്ര, ദൃശ്യ മാധ്യമങ്ങള്‍, ഡിജിറ്റല്‍ മീഡിയ എന്നിവയാണ് പാഠ്യപദ്ധതി. പത്ത്, പ്ലസ് വണ്‍ വിദ്യാര്‍ഥികള്‍, വീട്ടമ്മമാര്‍, മുതിര്‍ന്നവര്‍ എന്നിവര്‍ക്കാണ് പ്രവേശനം.
വാര്‍ത്താ ഘടന, വാര്‍ത്താ ശേഖരണം, റിപ്പോര്‍ട്ടിംഗ്, എഡിറ്റിംഗ്, ഫീച്ചര്‍ റൈറ്റിംഗ്, കാമറ, മൊബൈല്‍ ഫോണ്‍ ഷൂട്ടിങ്, വിഷ്വല്‍ എഡിറ്റിംഗ്, സൗണ്ട് റിക്കോര്‍ഡിംഗ്, ടെലിവിഷന്‍ വാര്‍ത്തകള്‍, ന്യൂസ് പ്രൊഡക്ഷന്‍, ആംഗറിങ് ആൻഡ് വോയ്‌സ് ഓവര്‍ ട്രൈനിംഗ്, ഫോട്ടോ ജേര്‍ണലിസം, പത്രസ്വാതന്ത്ര്യം, മീഡിയാ എത്തിക്സ്, സൈബര്‍ സെക്യൂരിറ്റി, ഡിജിറ്റല്‍ മീഡിയ ആൻഡ് മാര്‍ക്കറ്റിംഗ്, ഡിജിറ്റല്‍ യുഗത്തിലെ മാധ്യമ പ്രവര്‍ത്തനം, അഡ്‌വര്‍ടൈസിംഗ് ആൻഡ് ബ്രാന്റ് മാനേജ്‌മെന്റ്, ജനറേറ്റീവ് എ.ഐ എന്നിവ പാഠ്യപദ്ധതിയില്‍ ഉള്‍പ്പെടും.
തിയറി ക്ലാസുകള്‍ക്കു പുറമെ സ്റ്റുഡിയോ പ്രയോജനപ്പെടുത്തി പ്രായോഗിക പരിശീലനവും നല്‍കും. ആറ് മാസം ദൈര്‍ഘ്യമുളള കോഴ്‌സ് വാരാന്ത്യങ്ങളില്‍ നടക്കും. സാമൂഹിക മാധ്യമങ്ങളിലും വ്‌ളോഗിങ്ങിലും അഭിരുചിയുളളവര്‍ക്കു അനുയോജ്യമായ രീതിയിലാണ് പാഠ്യപദ്ധതി. മലയാളം മാധ്യമമായ കോഴ്‌സില്‍ പ്രായപരിധിയും അടിസ്ഥാന വിദ്യാഭ്യാസ യോഗ്യതയും ബാധകമല്ല.
ഒക്ടോബർ അവസാന വാരം ആരംഭിക്കുന്ന കോഴ്സിൽ ആദ്യം രജിസ്റ്റര്‍ ചെയ്യുന്നവര്‍ക്കാര്‍ പ്രവേശനം. അഭിരുചിയുളളവര്‍ മാത്രം ബന്ധപ്പെടുക: വാട്സ്ആപ്പ് 0501650570, 0534859703.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.