????????? ????????????

ദുരിതങ്ങൾകൊടുവിൽ ജോഷ്നയും മാർത്തമ്മയും നാട്ടിലേക്ക് മടങ്ങി

ദമ്മാം: സൗദിയിൽ ഗാർഹിക വിസയിലെത്തി ദുരിതത്തിലായ മലയാളികളടക്കം രണ്ട് ഇന്ത്യൻ സ്​ത്രീകൾ സാമൂഹികപ്രവർത്തകരുടെ സഹായത്തോടെ സ്വദേശത്തേക്ക്​ മടങ്ങി. കൊല്ലം സ്വദേശിനി ജോഷ്ന ദമ്മാമിലെ ഒരു ബ്യുട്ടി പാർലറിലേക്കെന്ന്​ പറഞ്ഞാണ്​ നാല് മാസം മുമ്പ്​ ദമ്മാമിലെത്തിയത്. എന്നാൽ ഒരു സ്വദേശി വീട്ടി​ലേക്കാണ്​ കൊണ്ടുവന്നതെന്നും ഗാർഹിക തൊഴിലാണ്​ എടുക്കേ​ണ്ടതെന്നും എത്തിയ ശേഷമാണ് മനസിലായത്. ആ വലിയ വീട്ടിൽ പരിചയമില്ലാത്ത വീട്ടുജോലികൾ ചെയ്യാൻ സാധിക്കാതെ വന്നപ്പോൾ ഒരു മാസത്തിനു ശേഷം ആരുമറിയാതെ രക്ഷപ്പെട്ട്​ ഇന്ത്യൻ എംബസി ഹെൽപ്​ ഡെസ്​ക്കിൽ അഭയം തേടുകയായിരുന്നു. 

ഹൈദരാബാദ് സ്വദേശിനിയായ മാർത്തമ്മ കുവൈത്തിലാണ് വീട്ടുജോലിക്കായി എത്തിയത്. എന്നാൽ സ്​പോൺസർ അവരെ സൗദിയിലേക്ക് കടത്തി ദമ്മാമിലൊരു സ്വദേശിക്ക്​ വിൽക്കാൻ ശ്രമിക്കുകയായിരുന്നു. അപകടം മനസിലാക്കിയ മാർത്തമ്മ അവിടെനിന്ന് രക്ഷപ്പെട്ട് എംബസ്സി ഹെൽപ് ഡെസ്​ക്കിൽ അഭയം പ്രാപിച്ചു. അവിടെ നിന്ന് സ്​ത്രീകളുടെ അഭയകേന്ദ്രത്തിൽ എത്തിച്ചു. സാമൂഹിക പ്രവർത്തക മഞ്ജു മണിക്കുട്ടൻ ഇടപെട്ട് എംബസി വഴി രണ്ടുപേർക്കും ഔട്ട്പാസ്​ ലഭ്യമാക്കുകയും അഭയകേന്ദ്രം അധികാരികളുടെ സഹായത്തോടെ എക്സിറ്റ് വിസ നേടി നാട്ടിൽ പോകാൻ വഴിയൊരുക്കി.

Tags:    
News Summary - joshna martha-saudi-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.