ജോളി ലോനപ്പൻ വാർത്താശേഖരവുമായി, സൗദിയുടെ ഡിജിറ്റൽ മേഖലയിലെ വളർച്ചയെകാണിക്കുന്ന ലോഗോ
ദമ്മാം: വാർത്തകൾ വായിക്കാൻ മാത്രമല്ല, സൂക്ഷിച്ചുവെക്കാനും ഭാവിയിലേക്കുള്ള വഴികളിൽ അനുഭവങ്ങൾ തേടാനുമുള്ളതാെണന്നാണ് പ്രവാസി വ്യവസായിയും സിനിമാനിർമാതാവുമായ ജോളി ലോനപ്പെൻറ പക്ഷം. സൗദി ജീവിതത്തിലെ മാറ്റങ്ങളെയും അതിവേഗം വളരുന്ന വ്യവസായ ലോകങ്ങളെയും കുറിച്ച് അതിസൂക്ഷ്മമായി വിലയിരുത്തുന്ന ആളാണ് ജോളി ലോനപ്പൻ.
അതുകൊണ്ടുതന്നെ കഴിഞ്ഞ 10 വർഷത്തിലധികമായി ഇതുമായി ബന്ധപ്പെട്ടുവന്ന സർവ വാർത്തകളും വെട്ടിയെടുത്ത് സൂക്ഷിക്കുകയാണ്. ഈ വാർത്താശേഖരണത്തിലൂടെ കടന്നുപോയാൽ കഴിഞ്ഞ 10 വർഷത്തിനുള്ളിൽ സൗദിഅറേബ്യ ൈകവരിച്ച നേട്ടങ്ങളെ നമുക്ക് എളുപ്പം മനസ്സിലാക്കാം. എണ്ണയിതര മേഖലകളെ മാത്രം ആശ്രയിച്ചിരുന്ന സൗദി ഇപ്പോൾ ഡിജിറ്റൽ മേഖലയിൽ ഉൾപ്പെടെ കൈവരിച്ച നേട്ടങ്ങൾ അവിശ്വസനീയമാണ്. നിതാഖാത്ത് പ്രഖ്യാപനത്തെത്തുടർന്ന് രൂപപ്പെട്ട തൊഴിൽമാറ്റങ്ങളും നേട്ടങ്ങളും കോട്ടങ്ങളും വിദഗ്ധരുടെ വിലയിരുത്തലുകളും ശേഖരത്തിലുണ്ട്. അൽ ജൗഫിൽ ആരംഭിക്കുന്ന കാറ്റാടിപ്പാടങ്ങൾ തുറന്നിടാൻ പോകുന്ന സാധ്യതകൾ അനന്തമാെണന്ന് ജോളി പറഞ്ഞു. കാറ്റിൽനിന്നും വെയിലിൽ നിന്നും ഊർജോൽപാദനത്തിൽ സൗദി ഏറെ മുന്നിലെത്തുകയാണ്. അയൽരാജ്യങ്ങൾക്ക് വലിയ തോതിൽ വൈദ്യുതി വിൽക്കുന്ന രാജ്യമായി സൗദി മാറിക്കഴിഞ്ഞു. മിഡിലീസ്റ്റിലെ ഏറ്റവും വലിയ ഷിപ്യാർഡ്, ഷിപ്പിങ് റിപ്പയർ യാർഡും സൗദിയിൽ റാസൽ ഖൈറിൽ നിർമാണത്തിലാണ്. 2021ൽ ഇത് പൂർത്തിയാകുന്നതോടെ ആയിരക്കണക്കിന് തൊഴിൽ സാധ്യതകളാണ് സൃഷ്ടിക്കപ്പെടുന്നതെന്നും അദ്ദേഹം വിശദീകരിച്ചു.
അറബ് ന്യൂസ്, സൗദി ഗസറ്റ്, ഗൾഫ് മാധ്യമം, മലയാളം ന്യൂസ് തുടങ്ങിയവയിലെ വാർത്തകളാണ് പ്രധാനമായും ശേഖരിക്കുന്നത്. ദുൈബയിൽനിന്ന് മകളും നാട്ടിൽനിന്ന് സഹോദരങ്ങളും മറ്റു പത്രങ്ങളിൽ വരുന്ന പ്രധാന വാർത്തകളും ശേഖരിച്ച് ജോളിക്ക് അയച്ചുകൊടുക്കും.
ആദ്യമൊക്കെ കട്ട് ചെയ്ത് വെറുതെ അടുക്കിവെച്ച വാർത്തകൾ ആവശ്യത്തിന് തിരഞ്ഞെടുക്കാൻ ബുദ്ധിമുട്ട് തോന്നിയപ്പോഴാണ് കൃത്യമായി ഫയലിൽ സൂക്ഷിക്കാനുള്ള ശ്രമം നടത്തിയത്.
ലഭ്യമായ ഫയലുകളേക്കാൾ വലുപ്പത്തിൽ പല വാർത്താകട്ടിങ്ങുകളും വന്നതോടെ പ്രസിൽ പ്രത്യേകം ഓർഡർ ചെയ്ത് വലുപ്പമുള്ള ഫയലുകൾ ഉണ്ടാക്കുകയായിരുന്നു. പതിനായിരത്തിലധികം വാർത്തകളാണ് ശേഖരത്തിലുള്ളത്. അധികവും സൗദിയുടെ സാമ്പത്തിക നിർമാണ വികസന മേഖലകളുമായി ബന്ധപ്പെട്ടതാണ്. എൻജിനീയറും വ്യവസായിയുമായ തനിക്ക് ഇത്തരം വാർത്തകളോടാണ് പ്രിയം എന്നതിനാലാണ് ഇതെന്ന് ജോളി പറഞ്ഞു. ഇതുകൂടാതെ നിരവധി മാഗസിനുകളും അനവധി പ്രോജക്ടുകളെക്കുറിച്ചുള്ള വിവരങ്ങളും ശേഖരത്തിലുണ്ട്.
സൗദിയുടെ ഡിജിറ്റൽ വളർച്ചയെ വ്യക്തമാക്കുന്ന ലോഗോയുമുണ്ട്. ഹോമോസാപിയൻ വർഗത്തിലുള്ള കുരങ്ങുകളിൽനിന്ന് നിവർന്നുനിൽക്കാൻ പഠിച്ച മനുഷ്യൻ അവസാനം ചില അക്കങ്ങളായി മാത്രം അടയാളപ്പെടുത്തുന്ന രീതിയിലാണത്. തൃശൂർ ഇരിങ്ങാലക്കുട സ്വദേശിയാണ് ജോളി. ദമ്മാമിലെ രണ്ടാം വ്യവസായ മേഖലയിലെ പ്രമുഖ കമ്പനിയായ സൗദി അബ്രസീവിേൻറതുൾപ്പെടെ ഇരുപതോളം കമ്പനികളുടെ സ്ഥാപകനാണ്.
2018ൽ ഇന്ദ്രൻസിന് സംസ്ഥാന അവാർഡ് നേടിക്കൊടുത്ത 'ആളൊരുക്കം' സിനിമ നിർമിച്ചത് ജോളിയാണ്. പുതിയ സിനിമ സബാഷ് ചന്ദ്രബോസ് റിലീസ് കാത്തിരിക്കുന്നു. ഡോ. ലീന ജോളിയാണ് ഭാര്യ. പ്രിയ ജോളി, പ്രീതി ജോളി, പ്രവീണ ജോളി എന്നിവർ മക്കളാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.