ദമ്മാമിൽ ജെ.കെ സ്പോർട്സ് ക്രിക്കറ്റ് കൂട്ടായ്മ ഭാരവാഹികൾ അവാർഡ്ദാന ചടങ്ങ് പ്രഖ്യാപിക്കുന്നു
ജുബൈൽ: സൗദി കിഴക്കന്‍ പ്രവിശ്യ ക്രിക്കറ്റ് പ്രേമികളുടെ കൂട്ടായ്മയായ ജെ.കെ.സ്പോര്‍ട്സ് സംഘടിപ്പിക്കുന്ന പ്രവിശ്യയിലെ സാമൂഹിക, ജീവകാരുണ്യ രംഗത്തെ വിശിഷ്ട വ്യക്തികളെ ആദരിക്കുൽ ചടങ്ങ് ഇന്ന് (വെള്ളി) നടക്കും.
ദമ്മാം ഖസ്ർ അൽ ഹയാത്ത് സെലിബ്രേഷൻ ഹാളിൽ സംഘടിപ്പിക്കുന്ന പരിപാടിയിൽ ജെ.കെ.സ്പോര്‍ട്സ് ടീമിനു വേണ്ടി കളിക്കുന്ന എല്ലാ കളിക്കാരെയും സൗദിയിലെ പ്രമുഖ ക്രിക്കറ്റ് താരങ്ങളെയും ആദരിക്കും. കേരള ക്രിക്കറ്റ് ലീഗ് ചെയർമാനും വയനാട് ഡിസ്ട്രിക്ട് ക്രിക്കറ്റ് അസോസിയേഷൻ സെക്രെട്ടറിയുമായ നാസിർ മച്ചാൻ മുഖ്യാതിഥി ആയിരിക്കും.
സാംസ്കാരിക, സംഗീത പരിപാടികൾ ചടങ്ങിന് നിറം പകരും. വരാനിരിക്കുന്ന ജെ.കെ.സൂപ്പർ കപ്പ് വേദിയിൽ അനാച്ഛാദനം ചെയ്യും. സൗദിയിൽ അക്കാദമി ആരംഭിക്കാനും ഇന്ത്യയിലും സൗദിയിലും സ്പോർട്സ് ഔട്ട്ലെറ്റുകൾ തുറക്കാനും ജെ.കെ.സ്പോർട്സിന് പദ്ധതിയുണ്ടെന്ന് ഭാരവാഹികൾ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.