കെ.എം.സി.സി ജിസാൻ സംഘടിപ്പിച്ച ഏകദിന സെവൻസ് ഫുട്ബാൾ ടൂർണമെൻറിൽ ജേതാക്കളായ റിയൽ എഫ്.സി ടീം
ജിസാൻ: കെ.എം.സി.സി ജിസാൻ സെൻട്രൽ കമ്മിറ്റി സംഘടിപ്പിച്ച 17ാമത് ഏകദിന സെവൻസ് ഫുട്ബാൾ ടൂർണമെൻറിൽ റിയൽ എഫ്.സി ജിസാൻ ജേതാക്കളായി. ജിസാൻ മഹ്ബൂജ് ഫ്ലഡ്‌ലിറ്റ് സ്റ്റേഡിയത്തിൽ നടന്ന ആവേശകരമായ ഫൈനൽ മത്സരത്തിൽ, എതിരില്ലാത്ത ഒരു ഗോളിന് യുനൈറ്റഡ് എഫ്.സി സനാഇയ്യയെ പരാജയപ്പെടുത്തിയാണ് റിയൽ എഫ്.സി കിരീടം ചൂടിയത്.
ജിസാനിലെ പ്രമുഖരായ എട്ട് ടീമുകൾ മാറ്റുരച്ച ടൂർണമെൻറ് കെ.എം.സി.സി സൗദി സെക്രട്ടറി ഹാരിസ് കല്ലായി ഉദ്ഘാടനം ചെയ്തു.
സൗദി കെ.എം.സി.സി സെക്രട്ടറിയേറ്റ് അംഗം ഗഫൂർ വാവൂർ മത്സരത്തിെൻറ കിക്കോഫ് നിർവഹിച്ചു. ടൂർണമെൻറ് കമ്മിറ്റി ചെയർമാൻ ജസ്‌മൽ വളമംഗലം അധ്യക്ഷത വഹിച്ച ചടങ്ങിൽ കൺവീനർ സിറാജ് പുലുരാംമ്പാറ സ്വാഗതവും ആക്ടിങ് ജനറൽ സെക്രട്ടറി സലാം പെരുമണ്ണ നന്ദിയും പറഞ്ഞു.
സെൻട്രൽ കമ്മിറ്റി പ്രസിഡൻറ് ഷംസു പൂക്കോട്ടൂർ, ചെയർമാൻ മുനീർ ഹുദവി, ട്രഷറർ ഡോ. മൻസൂർ നാലകത്ത്, ഓർഗനൈസിങ് സെക്രട്ടറി സാദിഖ് മാസ്റ്റർ, വി.ടി നാസർ ഇരുമ്പുഴി, അബ്ദുൽ ഗഫൂർ മൂന്നിയൂർ, ഷമീർ അമ്പലപ്പറ, ബഷീർ ആക്കോട് എന്നിവർ ചടങ്ങിൽ സംബന്ധിച്ചു. വ്യക്തിഗത മികവിനുള്ള പുരസ്കാരങ്ങളിൽ റിയൽ എഫ്.സി താരങ്ങൾ തിളങ്ങി.
അക്മലിനെ മികച്ച കളിക്കാരനായും ആഷിഖിനെ മികച്ച ഗോൾ കീപ്പറായും തെരഞ്ഞെടുത്തു. ടൂർണമെൻറിലെ ടോപ്പ് സ്കോറർ പദവി റിയൽ എഫ്.സിയുടെ തന്നെ റിനി സ്വന്തമാക്കിയപ്പോൾ, യുനൈറ്റഡ് എഫ്.സിയുടെ ശമീം മികച്ച ഡിഫൻഡറായി തിരഞ്ഞെടുക്കപ്പെട്ടു. വിജയികളായ റിയൽ എഫ്.സി ജിസാൻ ടീമിന് ജമ്പരിക്കോ സ്പോൺസർ ചെയ്ത 5001 റിയാൽ പ്രൈസ് മണിയും ഷിഫ ജിസാൻ പൊളിക്ലിനിക്ക് സ്പോൺസർ ചെയ്ത വിന്നേഴ്‌സ് ട്രോഫിയും സമ്മാനിച്ചു.
റണ്ണേഴ്‌സ് അപ്പായ യുനൈറ്റഡ് എഫ്.സി ജിസാൻ സനാഇയ്യക്ക് ഫറൂജ് ഹംദ സ്പോൺസർ ചെയ്ത 2001 റിയാൽ പ്രൈസ് മണിയും ദുബൈ സെൻറർ സ്പോൺസർ ചെയ്ത റണ്ണേഴ്‌സ് ട്രോഫിയും കെ.എം.സി.സി നേതാക്കൾ കൈമാറി. വ്യക്തിഗത ട്രോഫികളും മെഡലുകളും ചടങ്ങിൽ വിതരണം ചെയ്തു. വിവിധ ഏരിയ കമ്മിറ്റി ഭാരവാഹികളും പ്രവർത്തകരും മത്സരങ്ങൾക്ക് നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.