ജിദ്ദ: ഹജ്ജ് ഹാക്കത്തോണിന് ജിദ്ദ ഇൻറർനാഷനൽ എക്സിബിഷൻ സെൻററിൽ തുടക്കമായി. വികിപീഡിയ സ്ഥാപകൻ ജിമ്മി വെയ്ൽസ്, ആപ്പിൾ സഹസ്ഥാപകൻ സ്റ്റീവ് വോസ്നിയാക് എന്നിവരുടെ സാന്നിധ്യമാണ് പരിപാടിയിലെ പ്രധാന ആകർഷണം.
മൂന്നുദിവസത്തെ ഹാക്കത്തോണിൽ നൂറോളം ലോകരാഷ്ട്രങ്ങളിൽ നിന്നുള്ള 3,000 ലേറെ കമ്പ്യൂട്ടർ പ്രോഗ്രാമർമാരും ഡെവലപർമാരുമാണ് പെങ്കടുക്കുന്നത്. ഹജ്ജ് സംവിധാനങ്ങൾ മെച്ചപ്പെടുത്തുന്നതിനുള്ള നൂതനവും ഭാവനാത്മകവുമായ പദ്ധതികൾ ഇവിടെ അവതരിപ്പിക്കപ്പെടും. ഭക്ഷണം, പാനീയം, ആരോഗ്യം, സാമ്പത്തിക രംഗം, ഗതാഗതം, ആൾക്കൂട്ട നിയന്ത്രണം, ഗതാഗത നിയന്ത്രണം, യാത്ര, താമസം, മാലിന്യ നിർമാർജനം, വിനിമയ സംവിധാനം തുടങ്ങി ഹജ്ജുമായി ബന്ധപ്പെട്ട സകല മേഖലകളിലും ആശയങ്ങൾ രൂപപ്പെടുത്തും.
സൗദി, യു.എ.ഇ, യു.എസ്, അൾജീരിയ, ഇൗജിപ്ത്, ഇന്ത്യ, ജപ്പാൻ, തുണീഷ്യ, തുർക്കി, പാകിസ്താൻ എന്നിവിടങ്ങളിൽ നിന്നാണ് കൂടുതൽ പേർ എത്തിയിട്ടുള്ളത്. സൗദി ഫെഡറേഷൻ ഫോർ സൈബർ സെക്യൂരിറ്റി, പ്രോഗ്രാമിങ് ആൻഡ് ഡ്രോൺസ്’ (എസ്.എ.എഫ്. സി.എസ്.പി) ആണ് ഹജ്ജ് ഹാക്കത്തോണിെൻറ സംഘാടകർ. ഗൂഗ്ൾ ആണ് മാർഗനിർദേശകത്വം നൽകുക. ഇതുപോലൊരു മഹത്തായ വേദിയുടെ ഭാഗമായതിൽ അഭിമാനമുണ്ടെന്ന് ജിമ്മി വെയ്ൽസ് അഭിപ്രായപ്പെട്ടു.
ഹാക്കത്തോണിൽ മുന്നിലെത്തുന്ന മൂന്നുപേർക്ക് മൊത്തം 20 ലക്ഷം റിയാൽ സമ്മാനതുകയാണ് എസ്.എ.എഫ്.സി.എസ്.പി പ്രഖ്യാപിച്ചിരിക്കുന്നത്. ആദ്യ സ്ഥാനക്കാരന് 10 ലക്ഷവും രണ്ടും മൂന്നും സ്ഥാനക്കാർക്ക് അഞ്ച് ലക്ഷവും മൂന്നര ലക്ഷവും വീതം.
ഇത് കൂടാതെ ഒന്നര ലക്ഷം റിയാലിെൻറ േപ്രാത്സാഹന സമ്മാനവുമുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.