ജിദ്ദ: ജിദ്ദ സൗഹൃദ വേദി ശ്രുതിലയം സംഗീതനിശ സംഘടിപ്പിച്ചു. മിർസ ഷരീഫ്, സലീം നിലമ്പൂർ, അബ്്ദുൾഹഖ് തിരൂരങ്ങാടി, മുഹമ്മദ് ഷാ ആലുവ, നൂഹ് ഭീമാപള്ളി, അലവിക്കുട്ടി കണിയാമ്പറ്റ, മുസ്തഫ തോളൂർ, ലിൻസി ബേബി, ആശ ഷിജു, ധന്യ പ്രശാന്ത്, സോഫിയ സുനിൽ, മുംതാസ് അബ്്ദുറഹ്്മാൻ, ലിന മർയം ബേബി എന്നിവർ പഴയ കാല ഗാനങ്ങൾ ആലപിച്ചു. ഇൻറർനാഷനൽ ഫുട്ബാളർ നജ്മുദ്ദീൻ മുഖ്യാതിഥിയായിരുന്നു.
സിഫ് മുൻ പ്രസിഡൻറ് ഹിഫ്‌സുറഹ്മാൻ അദ്ദേഹത്തെ പൊന്നാടയണിയിച്ചു നവംബർ 30 ന് സംഘടിപ്പിക്കുന്ന ജമാൽ പാഷ നൈറ്റിെൻറ പോസ്റ്റർ മലയാളം ന്യൂസ് എഡിറ്റർ മുസാഫിർ ജമാൽ പാഷക്ക് നൽകി പ്രകാശനം ചെയ്തു. മുസ്തഫ തോളൂരും അലീന ബേബിയും അവതാരകരായി. കുഞ്ഞിമുഹമ്മ് കോടശ്ശേരി, ഹിഫ്‌സുറഹ്മാൻ എന്നിവർ ആശംസ നേർന്നു. മുസ്തഫ തോളൂർ, നാസർ പാലോത്, അലവിക്കുട്ടി കണിയാമ്പറ്റ, ബാബു കല്ലട എന്നിവർ നേതൃത്വം നൽകി. റാഫി ബീമാപള്ളി നന്ദി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.