ജിദ്ദയിലെ കൈമുട്ടിപ്പാട്ട് സംഘം ‘പാട്ട് മക്കാനി’ ടീമിന്റെ ജഴ്സി പ്രകാശനം ഉമർ ഉപ്പള നിർവഹിച്ചപ്പോൾ
ജിദ്ദ: കുറഞ്ഞ കാലം കൊണ്ട് കൈമുട്ടിപ്പാട്ടിലൂടെ ശ്രദ്ധേയരായ 'പാട്ട് മക്കാനി' ടീമിന്റെ ജഴ്സി പ്രകാശനവും കുടുംബസംഗമവും സംഘടിപ്പിച്ചു. ജിദ്ദ ഹറാസാത്തിലെ അൽ മുൻതസ വില്ലയിൽ നടന്ന സംഗമത്തിൽ വിവിധ കലാപരിപാടികളും കുട്ടികൾക്കും മുതിർന്നവർക്കുമുള്ള മത്സരങ്ങളും പാട്ട് മക്കാനി ടീമിന്റെ പ്രകടനവും നടന്നു. ജഴ്സി പ്രകാശനം ജിദ്ദയിലെ ആദ്യകാല കലാകാരൻ ഉമർ ഉപ്പള നിർവഹിച്ചു.
ഹസൻ ബത്തേരി, അബ്ദുല്ല ഹിറ്റാച്ചി, മുഹമ്മദലി ഹൊസങ്കടി, കെ.എം. ഇർഷാദ്, സലാം ബെണ്ടിച്ചാൽ. നസീർ പെരുമ്പള, ഇബ്രാഹീം ഇബ്ബു, സിദ്ദീഖ് ബായാർ, യാസീൻ ചിത്താരി, അസീസ് പാപ്പിയാർ, മസൂദ് തളങ്കര, അബ്ദു പെർള, ഇർഷാദ് ലുലു, ശരീഫ് മൊഗ്രാൽ, ബഷീർ ബായാർ, ഹസൻ യാംബു, റംസാൻ തുടങ്ങിയവർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.