ജിദ്ദയിൽ ‘ജിദ്ദ തിരൂർ കൂട്ടായ്മ’ രൂപവത്കരണ യോഗത്തിൽ
പങ്കെടുത്തവർ
ജിദ്ദ: തിരൂരുകാരുടെ ഐക്യവും പരസ്പര സഹായവും ലക്ഷ്യമാക്കി ജിദ്ദയിൽ ‘ജിദ്ദ തിരൂർ കൂട്ടായ്മ’ നിലവിൽവന്നു. ജിദ്ദയിൽ തിരൂർ സ്വദേശികൾക്കായി ഇത്തരത്തിൽ ഏകോപിതമായ ഒരു കമ്മിറ്റിയുണ്ടാകുന്നത് ആദ്യമായാണ്. വ്യത്യസ്ത തൊഴിൽ, സാംസ്കാരിക പശ്ചാത്തലങ്ങളിലുള്ളവർ കുടുംബങ്ങളുള്പ്പടെ ഏകദേശം 120 പേർ പങ്കെടുത്ത കൂട്ടായ്മ രൂപവത്കരണ സംഗമം നാല് മണിക്കൂറോളം നീണ്ടുനിന്നു.
‘ജിദ്ദ തിരൂർ കൂട്ടായ്മ പ്രഥമ ഭാരവാഹികൾ
പ്രശസ്ത ഗായകനും റിയാലിറ്റി ഷോ ജഡ്ജുമായ തിരൂർ സ്വദേശി ഫിറോസ് ബാബു സംഗമത്തിൽ മുഖ്യാതിഥിയായിരുന്നു. അംഗങ്ങൾ തമ്മിലുള്ള ബന്ധവും ഏകോപനവും ശക്തിപ്പെടുത്തുക, ആരോഗ്യ പ്രശ്നങ്ങൾ, അടിയന്തര ചികിത്സാ ആവശ്യങ്ങൾ എന്നിവക്ക് സമയബന്ധിത സഹായം നൽകുക, മരണാനന്തര സേവനങ്ങൾ ക്രമബദ്ധമായി ഏകോപിപ്പിക്കുക, നിയമ, ഡോക്യുമെന്റേഷൻ സംബന്ധമായ ബുദ്ധിമുട്ടുകളിൽ മാർഗനിർദേശം നൽകുക, ചാരിറ്റി, സാമ്പത്തിക ആവശ്യങ്ങളിൽ സുതാര്യ സഹായം നൽകുക, ജോലി, കൗൺസലിങ് വഴി തൊഴിൽ സഹായം നൽകുക തുടങ്ങിയവയാണ് കൂട്ടായ്മ ലക്ഷ്യം വെക്കുന്നതെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു. ഫിറോസ് ബാബുവിെൻറയും കൂട്ടായ്മയിലെ മറ്റു കലാകാരന്മാരുടെയും സംഗീത വിരുന്ന് പരിപാടിക്ക് കൊഴുപ്പേകി. സംഗമത്തിൽ വെച്ച് കൂട്ടായ്മയുടെ ഭാരവാഹികളെ തെരഞ്ഞെടുത്തു.
ഭാരവാഹികൾ: വാസു വെളുത്തേടത്ത് (രക്ഷാധികാരി), അബ്ദുൽ മജീദ് (ഉപദേശക സമിതി), മുഹമ്മദ് ഷരീഫ് (പ്രസി), അഷ്റഫ് കുന്നത്ത് (ജന. സെക്ര), മൊയ്ദു വലിയകത്ത് (ട്രഷറർ), അബ്ദുൽ ഗഫൂർ (വൈസ് പ്രസി), അനീസ് കല്ലിങ്ങൽ (ജോ. സെക്ര), ഫാസിൽ കാഞ്ഞിക്കോത്ത്, ഡോ. ഫാറൂഖ്, നൗഷാദ് കളത്തിങ്ങൽ, ടി.കെ. സുഹൈൽ, റിയാസ് തിരൂർ, സജീവ് (എക്സി. അംഗങ്ങൾ).
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.