ജിദ്ദ സീസൺ ഇനി അഞ്ച് ദിനങ്ങൾകൂടി; ഇതുവരെ 50 ലക്ഷം സന്ദർശകർ

ജിദ്ദ: മേയ് രണ്ടിന് ആരംഭിച്ച് അടുത്ത അഞ്ച് ദിനങ്ങൾക്ക് ശേഷം അവസാനിക്കാനിരിക്കുന്ന ജിദ്ദ സീസൺ മെഗാ ഇവന്റുകളിൽ ഇതുവരെ 50 ലക്ഷം പേർ സന്ദർശകരായി എത്തിയതായി സൗദി പ്രസ് ഏജൻസി റിപ്പോർട്ട് ചെയ്തു. 129 ലധികം രാജ്യങ്ങളിൽ നിന്നുള്ള 2,800 പരിപാടികൾ ജിദ്ദ സീസണിന്റെ ഭാഗമായി നടന്നു. 60 വിനോദ ഗെയിമുകൾ, 20 കൺസേർട്ടുകൾ, നാല് അന്താരാഷ്ട്ര പ്രദർശനങ്ങൾ തുടങ്ങിയവ ഒമ്പത് സ്ഥലങ്ങളിലായാണ് നടന്നത്. 26 ഭാഷകളിലായി 11,000 ത്തിലധികം വാർത്തലേഖനങ്ങൾ പ്രസിദ്ധീകരിച്ച ജിദ്ദ സീസൺ നിരവധി പ്രാദേശിക, അന്തർദേശീയ മാധ്യമങ്ങളുടെ ശ്രദ്ധ ആകർഷിച്ചു. 68 രാജ്യങ്ങളിൽ നിന്നുള്ള വിവിധ മാധ്യമങ്ങളിലൂടെ ഏകദേശം 25 കോടിയിലധികം ജനങ്ങളിലേക്ക് പരിപാടിയെക്കുറിച്ചുള്ള വാർത്തകളെത്തി. ജിദ്ദ സീസൺ അതിന്റെ വിനോദ പരിപാടികളുടെ ലക്ഷ്യങ്ങളെ മറികടക്കുക മാത്രമല്ല, രാജ്യത്തിന്റെ സാമ്പത്തിക വികസനത്തിൽ കാര്യമായ സ്വാധീനം ചെലുത്തുകയും ചെയ്തു. ഈ സീസൺ വിവിധ മേഖലകളിലെ പ്രവർത്തനങ്ങളെ ഉത്തേജിപ്പിച്ചു.

സ്വദേശി പൗരന്മാർക്ക് 74,000 ത്തിലധികം തൊഴിലവസരങ്ങൾ സൃഷ്ടിച്ചു. അഞ്ച് ദിവസം ബാക്കിനിൽക്കെ ജിദ്ദ സീസൺ ഏറ്റവും വലിയ വിജയഗാഥയാണെന്ന് തെളിയിക്കപ്പെട്ടതായി എസ്.പി.എ റിപ്പോർട്ട് ചെയ്തു.  

Tags:    
News Summary - Jeddah season is five days away; 50 lakh visitors so far

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.