ജിദ്ദയിലെ ചരിത്രപ്രധാന കെട്ടിടങ്ങളുടെ പുനരുദ്ധാരണത്തിന് 50 ദശലക്ഷം റിയാല്‍

ജിദ്ദ: ജിദ്ദയിലെ ചരിത്ര പ്രാധാന്യമുള്ള പഴയ കെട്ടിടങ്ങളുടെ പുനരുദ്ധാരണത്തിന് 50 ദശലക്ഷം റിയാല്‍ അനുവദിച്ച്​ ക ിരീടാവകാശി അമീർ മുഹമ്മദ്​ബിൻ സൽമാൻ ഉത്തരവിട്ടു. വാസ്തുശില്‍പകല കൊണ്ട് സമ്പന്നമായ 56 കെട്ടിടങ്ങളുടെ പുനരുദ്ധാരണത്തിനാണ് പദ്ധതി. യുനെസ്‌കോയുടെ നിർദേശപ്രകാരം സാംസ്‌കാരിക മൂല്യങ്ങള്‍ സംരക്ഷിക്കുന്നതിനും ചരിത്ര ശേഷിപ്പുകള്‍ പുനരുദ്ധരിച്ച് പരിപാലിക്കുന്നതിനും വേണ്ടിയാണ് കിരീടാവകാശിയുടെ സഹായധനം. ജിദ്ദയെ ലോക പൈതൃക നഗരങ്ങളുടെ പട്ടികയില്‍ ഉള്‍പ്പെടുത്തുകയാണ് ലക്ഷ്യം.

പഴയ ബലദ് ഡിസ്ട്രിക്റ്റിലെ നാനൂറോളം കെട്ടിടങ്ങള്‍ യുനെസ്‌കോയില്‍ ഇടംപിടിച്ചതാണ്. കൂടാതെ 200 ഓളം കെട്ടിടങ്ങള്‍ പരിസ്ഥിതി സംരക്ഷണ മേഖലയിലുമുണ്ട്. 56 കെട്ടിടങ്ങളുടെ പുനരുദ്ധാരണത്തിനായി ആദ്യഘട്ടത്തില്‍ 50 മില്യണ്‍ റിയാലാണ് അനുവദിച്ചിരിക്കുന്നത്. ഉത്തരവിനെ തുടര്‍ന്ന് കിരീടവകാശിക്ക് ജിദ്ദ ഗവർണര്‍ അഭിനന്ദനങ്ങളും നന്ദിയും അറിയിച്ചു.

ചരിത്ര ശേഷിപ്പുകളടങ്ങിയ മേഖലയാണ് ജിദ്ദ. ബി.സി 500 നോടടുത്ത് ഒരു മത്സ്യബന്ധന ഗ്രാമം സ്ഥാപിച്ചു കൊണ്ടാണ് ജിദ്ദയില്‍ ജനവാസം ആരംഭിക്കുന്നത്. 500 ലധികം വര്‍ഷം പഴക്കമുള്ള കെട്ടിടങ്ങള്‍ ഇവിടെയുണ്ട്. നിരവധി പുരാവസ്തു സ്മാരകങ്ങളുമുണ്ട്. അവയില്‍ ചിലത് ജിദ്ദയിലെ ചില കുടുംബങ്ങളുടെ ഉടമസ്ഥതയിലാണ്.

Tags:    
News Summary - jeddah-saudi-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.