ജിദ്ദ: മക്ക ഗവർണർ അമീർ ഖാലിദ് അൽഫൈസലും മുസ്ലിംവേൾഡ് ലീഗ്(റാബിത്വ) ജനറൽ സെക്രട്ടറി ഡോ. മുഹമ്മദ് ബിൻ അബ്ദുൽ കരീം അൽഇൗസയും കൂടിക്കാഴ്ച നടത്തി. ജിദ്ദ ഗവർണറേറ്റ് ആസ്ഥാനത്ത് നടന്ന കൂടിക്കാഴ്ചയിൽ ലോകത്തുടനീളമുള്ള മുസ്ലിംകൾക്ക് റാബിത്വ ചെയ്തുകൊണ്ടിരിക്കുന്ന സേവനങ്ങളെ മക്ക ഗവർണർ പ്രശംസിച്ചു. തീവ്രതയും ഭീകരതയും പിഴുതെറിയാനും ഇസ്ലാമിെൻറ സന്തുലിതവും സഹിഷ്ണുതാപരവുമായ നിലപാടുകളെ തുറന്നു കാട്ടുന്നതിനും സൗദി അറേബ്യ നടത്തിവരുന്ന ശ്രമങ്ങൾ ലോകത്തിനു മുമ്പാകെ തുറന്നു കാണിക്കുന്നതിതിെൻറ പ്രധാന്യം മക്ക ഗവർണർ എടുത്തുപറഞ്ഞു. നടപ്പാക്കിവരുന്നതും ഭാവിയിൽ നടപ്പാക്കാൻ ഉദ്ദേശിക്കുന്നതുമായ പദ്ധതികൾ ഗവർണർക്ക് വിശദീകരിച്ചു കൊടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.