പി.ടി. തോമസിെൻറ നിര്യാണത്തിൽ ഒ.ഐ.സി.സി ജിദ്ദ റീജനൽ കമ്മിറ്റി സംഘടിപ്പിച്ച അനുശോചന യോഗത്തിൽ നവോദയ രക്ഷാധികാരി ഷിബു തിരുവനന്തപുരം സംസാരിക്കുന്നു
ജിദ്ദ: കെ.പി.സി.സി വർക്കിങ് പ്രസിഡൻറായിരുന്ന പി.ടി. തോമസ് എം.എൽ.എയുടെ നിര്യാണത്തിൽ ഒ.ഐ.സി.സി ജിദ്ദ റീജനൽ കമ്മിറ്റി അനുശോചന യോഗം സംഘടിപ്പിച്ചു. പ്രസിഡന്റ് കെ.ടി.എ. മുനീർ അധ്യക്ഷത വഹിച്ചു. ആദർശ രാഷ്ട്രീയത്തിെൻറയും നിലപാടിെൻറയും രാഷ്ട്രീയ മുഖമായിരുന്നു പി.ടി. തോമസ് എന്നും കോൺഗ്രസ് രാഷ്ട്രീയത്തിൽ ഇന്ന് നേതൃനിരയിൽ നിൽക്കുന്ന പലരെയും ഉയർത്തിക്കൊണ്ടു വന്ന നേതാവായിരുന്നു അദ്ദേഹമെന്നും മുനീർ പറഞ്ഞു. പ്രകൃതിയോടും മനുഷ്യനോടും എന്നും ചേർന്നുനിന്ന ഹരിത നിലപാടുകളായിരുന്നു അദ്ദേഹത്തിെൻറത്. നേരിനൊപ്പം എന്നതിനപ്പുറം യാതൊന്നിനും വില കൽപ്പിക്കാതെ ഉറച്ച നിലപാടായിരുന്നു അദ്ദേഹത്തിെൻറ രാഷ്ട്രീയം. കോൺഗ്രസ് പോഷക സംഘടനകൾക്ക് എന്നും അകമഴിഞ്ഞ പിന്തുണ നൽകിപ്പോന്ന അദ്ദേഹം ഒ.ഐ.സി.സിക്ക് എന്നും വഴികാട്ടിയും മാർഗനിർദേശിയുമായിരുന്നുവെന്നും അദ്ദേഹത്തിെൻറ വിയോഗം തീരാനഷ്ടമാണെന്നും മുനീർ അനുശോചിച്ചു.
ആദർശ രാഷ്ട്രീയം കൊണ്ടും ശക്തമായ നിലപാടുകൾ കൊണ്ടും വേറിട്ടുനിന്ന പി.ടി. തോമസിെൻറ വിയോഗം കേരള സമൂഹത്തിനു വലിയ നഷ്ടമാണെന്ന് കെ.എം.സി.സി സെൻട്രൽ കമ്മിറ്റി പ്രസിഡന്റ് അഹമ്മദ് പാളയാട്ട് അനുശോചിച്ചു. പി.ടി. തോമസിനെ പോലുള്ള ഒരു രാഷ്ട്രീയ നേതാവിെൻറ വിയോഗം വലിയ വിടവാണ് സൃഷ്ടിച്ചതെന്നും അദ്ദേഹത്തിെൻറ വിയോഗത്തിൽ ദുഃഖം പേറുന്ന കുടുംബങ്ങളുടെയും കോൺഗ്രസിെൻറയും സഹപ്രവർത്തകരുടെയും ദുഃഖത്തിൽ പങ്കുചേരുന്നതായും ജിദ്ദ നവോദയക്കുവേണ്ടി അനുശോചിച്ചുകൊണ്ട് രക്ഷാധികാരി ഷിബു തിരുവനന്തപുരം പറഞ്ഞു. മുഹമ്മദ് ബഷീർ (തനിമ), അഡ്വ. മുഹമ്മദ് അഷ്റഫ് (എം.എസ്.എസ്), അജി പി. പിള്ള (ടി.എസ്.എസ്), ഷാനവാസ് വണ്ടൂർ (വേൾഡ് മലയാളി ഫെഡറേഷൻ), അയൂബ് പന്തളം (പി.ജെ.എസ്), സാക്കിർ ഹുസൈൻ എടവണ്ണ, അലി തേക്കുതോട്, നാസിമുദ്ദീൻ മണനാക്, നൗഷാദ് അടൂർ, ഷുക്കൂർ വക്കം, ടി.കെ. അഷറഫ്, ഫസലുല്ല വെള്ളുവബാലി, അനിൽ കുമാർ പത്തനംതിട്ട, അനിൽ ബാബു അമ്പലപ്പള്ളി, മുജീബ് മൂത്തേടം, മോഹൻ ബാലൻ, സിദ്ദിഖ് ചോക്കാട്, ഷിനോയ് കടലുണ്ടി, മുജീബ് മുക്കം, അബ്ദുൽ വഹാബ്, സലിം ആലപ്പുഴ, മുസ്തഫ പുളിക്കൽ, സുബൈർ നാലകത്ത് എന്നിവർ സംസാരിച്ചു. പി.ടി. തോമസ് ഏറെ സ്നേഹിച്ച വയലാറിെൻറ 'ചന്ദ്രകളഭം ചാർത്തിയുറങ്ങും തീരം...' എന്ന ഗാനവും ചടങ്ങിൽ ആലപിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.