യാംബു: ജിദ്ദ നവോദയ യാംബു ഏരിയ കമ്മിറ്റി വിപുലമായ ഇഫ്താർ സംഗമം സംഘടിപ്പിച്ചു. യാംബു ബിൻ ദിഹാഇസ് ഹോട്ടൽ അങ്കണത്തിൽ നടന്ന ഇഫ്താർ സംഗമത്തിൽ യാംബുവിലെ വിവിധ മത, രാഷ്ട്രീയ സാംസ്കാരിക, സന്നദ്ധ സംഘടന നേതാക്കളും പ്രവർത്തകരുമടക്കം ആയിരത്തോളം ആളുകൾ പങ്കെടുത്തു. അബ്ദുന്നാസർ കൽപകഞ്ചേരി, അബ്രഹാം ആലപ്പുഴ എന്നിവർ ചടങ്ങിൽ സംസാരിച്ചു. ഏരിയ കമ്മിറ്റി പ്രസിഡന്റ് വിനയൻ പാലത്തിങ്ങൽ, സെക്രട്ടറി സിബിൾ ഡേവിഡ്, ജീവകാരുണ്യ കൺവീനർ എ.പി. സാക്കിർ, ബിഹാസ് കരുവാരകുണ്ട്, ശൗക്കത്ത് മണ്ണാർക്കാട് തുടങ്ങിയവർ പരിപാടിക്ക് നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.