ജിദ്ദ നവോദയ മക്ക ഈസ്റ്റ് ഏരിയാ കമ്മിറ്റി സംഘടിപ്പിച്ച സൗദി ദേശീയദിനമാചരണ പരിപാടിയിൽ നിന്ന്
ജിദ്ദ: സൗദിയുടെ 95ാം ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി ജിദ്ദ നവോദയ മക്ക ഈസ്റ്റ് ഏരിയ കമ്മിറ്റി രക്തദാന ക്യാമ്പ് നടത്തി. ഹിറ ജനറൽ ആശുപത്രിയിൽ നടന്ന ക്യാമ്പിൽ വനിതകൾ ഉൾപ്പെടെ 62 പേർ രക്തം ദാനം ചെയ്തു. ആശുപത്രി സി.ഇ.ഒ ഡോ. റിയാദ് മുഹമ്മദ് ഗാസി ക്യാമ്പ് ഉദ്ഘാടനം ചെയ്തു.
ലബോറട്ടറി ഡയറക്ടർ ഡോ. അഹ്മദ് അൽഹർബി, എൻജിനീയർ അൻവർ അൽഅസീരി, ജിദ്ദ നവോദയ രക്ഷാധികാരി ഡോ. ഷിബു തിരുവനന്തപുരം എന്നിവർ സംസാരിച്ചു. കേന്ദ്ര കമ്മറ്റി അംഗങ്ങളായ ഷറഫു കാളികാവ്, പി.സി അയൂബ് തുടങ്ങിയവർ പങ്കെടുത്തു. ഫ്രാൻസിസ് ആൻറണി നന്ദി പറഞ്ഞു. ഷിഹാബുദ്ദീൻ കോഴിക്കോട്, റഷീദ് പാലക്കാട്, ഫ്രാൻസിസ് ചവറ, ഫൈസൽ കൊടുവള്ളി, ഷംസുദീൻ തുറക്കൽ, സിറാജ് മുസ്തഫ, അയ്യൂബ് അലി, കമാലുദ്ധീൻ കരുനാഗപ്പള്ളി, സമദ് ഒറ്റപ്പാലം, ബാസിത് എന്നിവർ ക്യാമ്പിന് നേതൃത്വം നൽകി. ചടങ്ങിൽ കേക്ക് മുറിച്ച് ദേശീയദിനം ആഘോഷിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.