ജിദ്ദ-കോട്ടക്കല്‍ മുനിസിപ്പല്‍ കെ.എം.സി. സി തിരഞ്ഞെടുപ്പ്
കണ്വന്ഷന് നാസര്‍ വെളിയങ്കോട് ഉദ്ഘാടനം ചെയ്യുന്നു
ജിദ്ദ: മലപ്പുറം ജില്ല കെ.എം.സി.സി കമ്മിറ്റിയുടെ 'സംഘടനയെ സജ്ജമാക്കാം: തിരഞ്ഞെടുപ്പിനൊരുങ്ങാം' എന്ന ശീർഷകത്തിലുള്ള കാമ്പയിനിന്റെ ഭാഗമായി ജിദ്ദ കോട്ടക്കൽ മുനിസിപ്പൽ കെ.എം.സി.സി കൺവെൻഷൻ സംഘടിപ്പിച്ചു. ശറഫിയ്യ സഫയർ ഓഡിറ്റോറിയത്തിൽ നടന്ന പരിപാടി കെ.എം.സി. സി സൗദി നാഷനൽ കമ്മിറ്റി സെക്രട്ടറി നാസർ വെളിയങ്കോട് ഉദ്ഘാടനം ചെയ്തു. മുൻസിപ്പൽ കെ.എം,സി,സി ചെയർമാൻ സി.കെ കുഞ്ഞിമരക്കാര്‍ അധ്യക്ഷതവഹിച്ചു. കെ.എം.സി.സി ജില്ല വൈസ് പ്രസിഡന്റ് അഷ്റഫ് മുല്ലപ്പള്ളി പ്രമേയ പ്രഭാഷണം നടത്തി. 'പ്രവാസിയുടെ തിരഞ്ഞെടുപ്പ് കാലം' എന്ന വിഷയത്തെ ആസ്പതമാക്കി മജീദ് കൊട്ടീരി മുഖ്യപ്രഭാഷണം നടത്തി.
മലപ്പുറം ജില്ല കെ.എം.സി.സി ജനറൽ സെക്രട്ടറി നാണി ഇസ്ഹാഖ്, വനിത വിങ് ട്രഷറർ ഷഫീദ ടീച്ചർ, കോട്ടക്കൽ മണ്ഡലം കെ.എം.സി.സി പ്രസിഡന്റ് ഷാജഹാൻ പൊന്മള, ജനറൽ സെക്രട്ടറി ഹംദാൻ ബാബു കോട്ടക്കൽ, മുനിസിപ്പൽ കെ.എം.സി.സി പ്രസിഡന്റ് സി. കെ കുഞ്ഞുട്ടി തുടങ്ങിയവർ സംസാരിച്ചു. കോട്ടക്കൽ മണ്ഡലം നീരിക്ഷകനും ജില്ല കെ.എം.സി.സി സെക്രട്ടറിയുമായ മജീദ് കള്ളിയിൽ പരിപാടിക്ക് നേതൃത്വം നൽകി.
നഹാൻ മുല്ലപ്പള്ളി ഖിറാഅത്ത് നടത്തി. ജനറൽ സെക്രട്ടറി അഹമ്മദ് കുട്ടി സ്വാഗതവും വർക്കിങ് സെക്രട്ടറി ആബിദ് തയ്യിൽ നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.