ജിദ്ദ-കൊച്ചി സൗദിയ വിമാനം റദ്ദാക്കി; 350 യാത്രക്കാർ പെരുവഴിയിൽ

ജിദ്ദ: വെള്ളിയാഴ്ച പുലർച്ചെ ജിദ്ദയിൽ കൊച്ചിയിലേക്ക് പുറപ്പെടേണ്ട സൗദിയ വിമാനം റദ്ദാക്കിയതോടെ യാത്രക്കാർ പ്രതിസന്ധിയിൽ. 350ഒാളം യാത്രക്കാരാണ് ജിദ്ദ വിമാനത്താവളത്തിൽ കുടുങ്ങിക്കിടക്കുന്നത്.

കൊച്ചി നെടുമ്പാേശ്ശ രി വിമാനത്താവളം അടച്ചതിനാൽ വിമാനം റദ്ദാക്കുന്നു എന്നാണ് അധികൃതർ അറിയിച്ചത്. 2.45നായിരുന്നു വിമാനം പുറപ്പെടേണ്ടിയിരുന്നത്. അധികൃതർ ബദൽ മാർഗം സ്വീകരിക്കണമെന്ന് യാത്രക്കാർ ആവശ്യപ്പെെട്ടങ്കിലും ചെവിക്കൊണ്ടില്ലെന്ന് പരാതിയുണ്ട്.

കേരളസർക്കാർ സൗദിയ കമ്പനിയുമായി ബന്ധപ്പെടണമെന്നാണ് യാത്രക്കാർ ആവശ്യപ്പെടുന്നത്. വിമാനത്താവളത്തിൽ യാത്രക്കാർ ബഹളം വെക്കുന്നുണ്ട്. ഗർഭിണികളും രോഗികളും ഉൾപെടെ യാത്രക്കാരായുണ്ട്. അവധികാലമായതിനാൽ വൻതുക നൽകി ടിക്കറ്റെടുത്തവർക്ക് പെരുന്നാളിന് നാട്ടിൽ എത്താൻ കഴിയാത്തതി​െൻറ പ്രതിഷേധത്തിലാണ്.

ബദൽ മാർഗം സ്വീകരിക്കണമെന്നാണ് യാത്രക്കാരുടെ ആവശ്യം. കേരളത്തിലെ എം.പിമാർ വിഷയത്തിലിടപെടണമെന്ന് യാത്രക്കാർ ആവശ്യപ്പെട്ടു.

Tags:    
News Summary - Jeddah-Kochi Saudi Airlines cancelled -Gulf News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.