ജിദ്ദ: അക്ഷരവെളിച്ചം കൊണ്ട് ജീവിതം ക്രിയാത്മകമാക്കിയ പത്മശ്രീ കെ.വി. റാബിയയുടെ നിര്യാണത്തിൽ ജിദ്ദ കേരള പൗരാവലി അനുശോചിച്ചു.എഴുത്തിന്റെയും വായനയുടേയും ചിന്തയുടേയും ലോകത്തേക്ക് നിരക്ഷരരായവരെ തന്റെ സാക്ഷരത ദൗത്യത്തിലൂടെ ഉയർത്തിയ മഹദ് വ്യക്തിത്വമാണ് റാബിയയെന്ന് അനുശോചന സന്ദേശത്തിൽ പറഞ്ഞു.തന്റെ ശാരീരിക വെല്ലുവിളികളെപ്പോലും അവഗണിച്ച് ഏറ്റവും മഹനീയമായ സാക്ഷരത ദൗത്യം നിർവഹിച്ച് കാലവും ദേശവും അടയാളപ്പെടുത്തിയാണ് അവർ അനശ്വരയായതെന്നും പൗരാവലിയുടെ അനുശോചനസന്ദേശത്തിൽ രേഖപ്പെടുത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.