???? ??????????????

ജിദ്ദ ഇന്ത്യൻ സ്​കൂളിന്​ ഒരു മലയാളി ഉൾപ്പെടെ ഏഴംഗ ഭരണസമിതി

ജിദ്ദ: ഒരു മലയാളി ഉൾപ്പെടെ ജിദ്ദ ഇൻറർനാഷനൽ ഇന്ത്യൻ സ്‌കൂളിന് ഏ​ഴംഗ മാനേജിങ് കമ്മിറ്റി നിലവിൽ വന്നു. ബിഹാർ സ്വ ദേശി മുഹമ്മദ് ഗസൻഫർ ആലമാണ്​ പുതിയ ചെയർമാൻ.

മലപ്പുറം എടക്കര സ്വദേശി ജാഫർ കല്ലിങ്ങപ്പാടൻ, ഇഖ്‌റമുൽ ബാസിത്ത് ഖാൻ, ഡോ. പ്രിൻസ് മുഫ്തി സിയാവുൽ ഹസൻ, ഡോ. അബ്​ദുൽ ബാസിത്ത് ബെൻജാർ, മുഹമ്മദ് ഹുസൈൻ ഖാൻ, ഡോ. അബ്​ദുൽ സത്താർ സമീർ എന്നിവ ർ അംഗങ്ങളാണ്​. നാമനിർദേശം ചെയ്യപ്പെട്ട ഏഴുപേർ സമവായത്തിലൂടെ ചെയർമാനെ തെരഞ്ഞെടുക്കുകയായിരുന്നു.

ഇന്ത്യൻ സ്‌കൂൾ ഒബ്‌സർവറും ഡെപ്യൂട്ടി കോൺസൽ ജനറലുമായ മുഹമ്മദ് ഷാഹിദ് ആലം, സൗദി വിദ്യാഭ്യാസ മന്ത്രാലയം പ്രതിനിധി മുഹമ്മദലി ഖുദർ, പ്രിൻസിപ്പൽ നജീബ് ഖൈസ് എന്നിവരുടെ സാന്നിധ്യത്തിലാണ് പുതിയ മാനേജിങ് കമ്മിറ്റിയെ തെരഞ്ഞെടുത്തത്.

സ്ഥാനാർഥികൾക്ക് ആവശ്യമായ യോഗ്യത സംബന്ധിച്ച നിബന്ധനകൾ കർശനമാക്കിയിരുന്നു. ഇതുസംബന്ധിച്ച സാ​േങ്കതിക തടസങ്ങളാണ്​ കമ്മിറ്റി രൂപവത്​കരണം അനിശ്​ചിതത്വത്തിലാക്കിയിരുന്നത്​.

കമ്മിറ്റിയിലെ ഏക മലയാളിയായ ജാഫർ കല്ലിങ്ങപ്പാടൻ മുഹമ്മദ് സഈദ് ഫക്രി കമ്പനിയിൽ ഐ.ടി മാനേജരാണ്​. മലപ്പുറം എടക്കര പാലത്തിങ്ങൽ സ്വദേശിയാണ്​.

മുസ്​ലീംലീഗ്​ നേതാവ്​ കല്ലിങ്ങപ്പാടൻ കുഞ്ഞിമുഹമ്മദിന്‍റെ മകനാണ്. മമ്പാട് എം.ഇ.എസ് കോളജ്​, ചെന്നൈ അണ്ണാ യൂനിവേഴ്‌സിറ്റി എന്നിവിടങ്ങളിലാണ്​ പഠിച്ചത്​. ജിദ്ദയിൽ ജോലി ചെയ്യുന്ന നാസർ കല്ലിങ്ങപ്പാടൻ, സൽമാൻ എന്നിവർ സഹോദരങ്ങളാണ്. മാതാവ്: ഖദീജ. ഭാര്യ: സിമി, മകൻ അനാൻ.


Tags:    
News Summary - Jeddah Indian School Managing Committee -Gulf News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.