ജിദ്ദ ഇന്ത്യൻ
ഇസ്ലാഹി
സെൻറർ
സംഘടിപ്പിച്ച
വാരാന്ത്യ ക്ലാസിൽ നൗഷാദ്
ഉപ്പട സംസാരിക്കുന്നു
ജിദ്ദ: ‘മാനവ രക്ഷക്ക് ദൈവികദർശനം’ വിഷയത്തിൽ ജിദ്ദ ഇന്ത്യൻ ഇസ്ലാഹി സെൻറർ വാരാന്ത്യ ക്ലാസ് സംഘടിപ്പിച്ചു. നൗഷാദ് ഉപ്പട വിഷയം അവതരിപ്പിച്ചു. ഏത് പ്രതികൂല സാഹചര്യത്തിലും മനുഷ്യനെ സമാധാനത്തിന്റെ മരുപ്പച്ച തേടാൻ പ്രാപ്തനാക്കുന്നത് ധാർമികതയിലധിഷ്ടിതമായ മതങ്ങളും പ്രത്യയശാസ്ത്രങ്ങളും മാത്രമായിരിക്കുമെന്നും അത്തരത്തിൽ മാനവരാശിക്ക് സമ്പൂർണ സമാധാനം പ്രധാനം ചെയ്യുന്ന ഒരേ ഒരു മാർഗം ഇസ്ലാം ആകുന്നുവെന്നും അദ്ദേഹം പറഞ്ഞു.
ജിദ്ദ ഇന്ത്യൻ ഇസ്ലാഹി സെന്റർ ഉപാധ്യക്ഷൻ നൂരിഷാ വള്ളിക്കുന്ന് അധ്യക്ഷത വഹിച്ചു. ട്രഷറർ ശരീഫ് ബാവ തിരൂർ സ്വാഗതവും നൗഫൽ കരുവാരകുണ്ട് നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.