‘കർഷകർ നന്മയുടെ വിളനിലങ്ങൾ’ എന്ന വിഷയത്തിൽ ജിദ്ദ ഇന്ത്യൻ ഇസ്ലാഹി സെൻറർ സംഘടിപ്പിച്ച പരിപാടിയിൽ ശിഹാബ് സലഫി സംസാരിക്കുന്നു
ജിദ്ദ: 'കർഷകർ നന്മയുടെ വിളനിലങ്ങൾ' എന്ന വിഷയത്തിൽ ജിദ്ദ ഇന്ത്യൻ ഇസ്ലാഹി സെൻറർ പ്രഭാഷണം സംഘടിപ്പിച്ചു. ശിഹാബ് സലഫി മുഖ്യപ്രഭാഷണം നടത്തി. മനുഷ്യ ജീവിതത്തിെൻറ ആധാര ശിലയായ അന്നം വിളയിക്കുന്ന കർഷകർക്കൊപ്പം നിൽക്കാനും അവർക്ക് എല്ലാവിധത്തിലുള്ള മാനസിക പിന്തുണ നൽകാനും ഓരോരുത്തരും ബാധ്യസ്ഥരാണെന്ന് അദ്ദേഹം പറഞ്ഞു.
കല്യാണത്തിെൻറയും സൽക്കാരത്തിെൻറയും പേരിൽ ഭക്ഷണം പാഴാക്കിക്കളയുന്നവർ പട്ടിണിപ്പാവങ്ങളെ കണ്ടില്ലെന്ന് നടിക്കുന്നു. ധൂർത്തടിച്ചു കളയുന്ന ഭക്ഷണം പട്ടിണി കിടക്കുന്നവരുടെ അവകാശമാണ് എന്ന തിരിച്ചറിവാണ് നമുക്കുണ്ടാവേണ്ടത്. മുൻഗാമികൾ നട്ട വൃക്ഷങ്ങളുടെ ഗുണഫലങ്ങൾ അനുഭവിക്കുന്ന നാമോരോരുത്തരും നമ്മുടെ പിൻഗാമികൾക്കായി ഫലവൃക്ഷങ്ങളും തണൽ മരങ്ങളും വെച്ചുപിടിപ്പിക്കാൻ തയാറാവേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു. പരിപാടിയിൽ അബ്ബാസ് ചെമ്പൻ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.