ജിദ്ദ: ജിദ്ദ സിജി വിമന്‍ കലക്ടിവ് (ജെ.സി.ഡബ്ല്യു.സി) ‘ഹാജിമാരുടെ ആരോഗ്യ പരിപാലനം ചില മാർഗനിർദേശങ്ങൾ’ എന്ന ശീർഷകത്തിൽ സംഘടിപ്പിക്കുന്ന വെബിനാർ ഞായറാഴ്ച സൗദി സമയം വൈകീട്ട് 5.30ന് നടക്കുമെന്ന് സംഘാടകർ അറിയിച്ചു. നാട്ടിൽനിന്നും വിദേശത്തുനിന്നുമായി ഈ വർഷത്തെ ഹജ്ജിനെത്തിച്ചേരുന്ന ഹാജിമാരുടെ ശാരീരിക, മാനസികാരോഗ്യ പരിപാലനവും, കാലാവസ്ഥ വ്യതിയാനങ്ങൾക്കനുസരിച്ച് ഹജ്ജ് വേളയിൽ ഹാജിമാർ ശ്രദ്ധിക്കേണ്ട വിഷയങ്ങളും വെബിനാറിൽ ചർച്ച ചെയ്യും.
ജിദ്ദ നാഷനൽ ഹോസ്പിറ്റലിലെ ഇന്റേണൽ മെഡിസിൻ വിഭാഗത്തിലെ ഡോ. ഷമീർ ചന്ദ്രോത്ത്, തനിമ വെസ്റ്റേൺ പ്രൊവിൻസ് സെക്രട്ടറി സലിം വേങ്ങര എന്നിവർ വിഷയവുമായി ബന്ധപ്പെട്ട വിവിധ പ്രസന്റേഷനുകൾ അവതരിപ്പിക്കും. https://chat.whatsapp.com/CiPvut7leiu5R8B4QqrUlq എന്ന ലിങ്ക് വഴി വെബിനാറിൽ പങ്കെടുക്കാമെന്നും ഈ വർഷം ഹജ്ജിന് എത്തുന്നവർക്ക് വെബിനാർ വിവരം കൈമാറണമെന്നും ജെ.സി.ഡബ്ല്യു.സി ഭാരവാഹികൾ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.