ജിദ്ദ ബി.ആർ.സി ലോഗോ പ്രകാശന ചടങ്ങിൽ പങ്കെടുത്തവർ
ജിദ്ദ: കോഴിക്കോട് തെക്കേപ്പുറം കൂട്ടായ്മയായ ബി.ആർ.സി (ഭാരത് റിക്രിയേഷൻ ക്ലബ്) ജിദ്ദ 2025 -2026ലെ ഫുട്ബാൾ, ക്രിക്കറ്റ്, വോളിബാൾ, ബാഡ്മിന്റൺ എന്നീ ടൂർണമെന്റുകളുടെ ലോഗോ പ്രകാശനം നടത്തി. ചടങ്ങിൽ കഴിഞ്ഞ വർഷത്തെ സ്പോൺസർമാരെ ആദരിക്കുകയും ചെയ്തു. ജിദ്ദ എം.ആർ.എ റസ്റ്റാറന്റിൽ നടന്ന ചടങ്ങിൽ മീഡിയ ഫോറം പ്രസിഡന്റ് കബീർ കൊണ്ടോട്ടി, സാദിഖലി തുവ്വൂർ (ഗൾഫ് മാധ്യമം), സ്പോൺസർമാരായ അറബ് ഡ്രീംസ്, ലൈഫ് ലൈൻ, ഫ്രണ്ട് ലൈൻ, പ്രിന്റ് ആൻഡ് ക്രാഫ്റ്റ് അഡ്വെർടൈസിങ്, ഐഡിങ്, രാഖ്മേ, സാൽപിഡോ, ദുർറാഹ് മെഡിക്കൽ സപ്ലൈസ്, ജെലാറ്റോ ഐസ് ക്രീമസ്, എ.എൻ അപ്പാരൽസ്, മെൽറ്റ് ഗ്രൗണ്ട് എന്നീ സ്ഥാപനങ്ങളുടെ പ്രതിനിധികളും പങ്കെടുത്തു.
സാദിഖലി തുവ്വൂർ, ശാക്കിർ ഹുസ്സൈൻ (ജെലാറ്റോ), ലുക്മാൻ റസാഖ് (ഫ്രണ്ട് ലൈൻ), അൻഷിദ് താഹിർ, അൽത്താഫ് (അറബ് ഡ്രീംസ്), ജാബിർ (ഐഡിങ്) എന്നിവർ ആശംസ നേർന്നു. കബീർ കൊണ്ടോട്ടി, അബ്ദുറഹ്മാൻ എന്നിവർ സ്പോൺസർമാർക്കുള്ള സർട്ടിഫിക്കറ്റ് സമ്മാനിച്ചു. ബി.ആർ.സി പ്രസിഡന്റ് ഫിറോസ് മാലിക് അധ്യക്ഷത വഹിച്ചു. ഒക്ടോബര് 23 ന് അൽ അബീർ ഓഡിറ്റോറിയത്തിൽ ജിദ്ദ കേരള പൗരാവലിയും ബി.ആർ.സിയും ചേർന്ന് നടത്തുന്ന ബ്രെസ്റ്റ് കാൻസർ അവയർനസ് പ്രോഗ്രാമിനെ കുറിച്ച് പ്രസിഡന്റ് സംസാരിച്ചു. ബി.ആർ.സി ജനറൽ സെക്രട്ടറി സ്വാഗതവും കെ.എം സാജിദ് നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.