ജിദ്ദ: നാലാമത് ജിദ്ദ അന്താരാഷ്ട്ര പുസ്തകമേള മക്ക ഗവർണർ അമീർ ഖാലിദ് അൽ ഫൈസൽ ഉദ്ഘാടനം ചെയ്യും.
ഡിസംബർ 26 മ ുതൽ ജനുവരി അഞ്ച് വരെ അബ്ഹുർ ജനുബിയയിലാണ് മേള. രാജ്യത്തിനകത്തും വിദേശത്തു നിന്നുമായി 368 പ്രസാധകർ പെങ്കടുക്കും.
മെക്സികോ, അമേരിക്ക, സുഡാൻ, പാകിസ്താൻ, ജോർഡൻ, യമൻ, പലസ്തീൻ, യൂറോപ്യൻ യൂനിയൻ രാജ്യങ്ങളിൽ നിന്നുള്ള പ്രസാധകരുണ്ടാകും. നാടകം, ഫോേട്ടാഗ്രഫി, പെയിൻറിങ് പ്രദർശനങ്ങളും സാംസ്കാരിക പരിപാടികളും അരങ്ങേറും. ബന്ധപ്പെട്ട വകുപ്പുകൾക്ക് കീഴിൽ അവസാനഘട്ട ഒരുക്കങ്ങൾ പൂർത്തിയായിവരികയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.