ജിദ്ദ അൽ സാമർ ഡിസ്ട്രിക്ടിൽ സ്‌ഫോടകവസ്തു ബെൽറ്റ് ഉപയോഗിച്ച് സ്വയം പൊട്ടിത്തെറിച്ച് സ്വദേശി തൽക്ഷണം മരിച്ചു. രാജ്യത്തെ വിവിധ കേസുകളിൽ പ്രതികളായ, പോലീസ് അന്വേഷിക്കുന്ന ഒമ്പത് തീവ്രവാദികളിൽ ഒരാളായ അബ്ദുല്ല ബിൻ സൈദ് അബ്ദുൽറഹ്മാൻ അൽ ബക്കരി അൽ ഷഹരി ആണ് സുരക്ഷാ വിഭാഗം അറസ്റ്റ് ചെയ്യാൻ ശ്രമിക്കുന്നതിനിടെ അരയിൽ കെട്ടിയിരുന്ന സ്ഫോടക വസ്തു നിറച്ച ബെൽറ്റ് ഉപയോഗിച്ച് സ്വയം പൊട്ടിത്തെറിച്ച് മരിച്ചത്.
സംഭവത്തിൽ ഒരു പാക്കിസ്ഥാൻ പൗരനും മൂന്ന് സുരക്ഷാ ഉദ്യോഗസ്ഥർക്കും പരിക്കേറ്റിട്ടുണ്ട്. ഇവരെ ചികിത്സക്കായി ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.