ഉംറ തീർഥാടകരെ മുഴുവൻ തിരിച്ചയച്ചതായി ജിദ്ദ ഇന്ത്യൻ കോൺസുലേറ്റ്

ജിദ്ദ: കേരളത്തിൽ നിന്നടക്കം വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ള 185 പേരടങ്ങുന്ന ഇന്ത്യൻ ഉംറ സംഘത്തെ ബുധനാഴ്ചയോടെ നാ ട്ടിലേക്ക്​ തിരിച്ചയച്ചതായി ജിദ്ദ ഇന്ത്യൻ കോൺസുലേറ്റ്. ജിദ്ദയിൽ നിന്നും പ്രത്യേകം ചാർട്ടർ ചെയ്ത ഇൻഡിഗോ വിമാന ത്തിൽ ബുധനാഴ്ച ഉച്ചക്ക് 2.35നാണ് ഇവർ ജിദ്ദയിൽ നിന്നും മുംബൈയിലേക്ക് പുറപ്പെട്ടത്. ഇതോടെ ഉംറക്കെത്തി ജിദ്ദയിൽ കു ടുങ്ങിയ അവസാന ഇന്ത്യൻ സംഘത്തെയും തിരിച്ചയച്ചതായി കോൺസുലേറ്റ് അധികൃതർ വ്യക്തമാക്കി.

ഇത്തരത്തിൽ കുടുങ്ങിയ 3,035 ഇന്ത്യൻ തീർഥാടകരെയാണ് ഇതിനകം നാട്ടിലെത്തിക്കാൻ കോൺസുലേറ്റ് ഇടപ്പെട്ട് സൗകര്യങ്ങൾ ഒരുക്കിയത്. കോവിഡ് 19 വ്യാപനം തടയുന്നതി​​െൻറ ഭാഗമായി കഴിഞ്ഞ മാസം 27 മുതലാണ് സൗദി സർക്കാർ ഉംറ തീർഥാടകർക്ക് വിലക്കേർപ്പെടുത്തിയത്. അതിന്​ മുമ്പ്​ ഉംറക്കെത്തിയ തീർഥാടകരാണ് മടക്കയാത്രക്ക് സൗകര്യമില്ലാതെ കുടുങ്ങിപ്പോയത്.

മാർച്ച് 15 മുതൽ ഇന്ത്യ ഉൾപ്പെടെയുള്ള രാജ്യങ്ങളിലേക്ക്​ സൗദി അറേബ്യ വിമാനസർവിസുകൾ നിറുത്തിവെച്ചതായിരുന്നു ഇതിന്​ കാരണമായത്​. മാർച്ച് 28 വരെ വിവിധ വിമാനങ്ങളിൽ മടക്കയാത്രക്കുള്ള ടിക്കറ്റെടുത്തവരായിരുന്നു ഇവരെല്ലാം. തിരിച്ചുപോകാൻ കഴിയാത്ത തീർത്ഥാടകരെ സഹായിക്കാൻ കോൺസുലേറ്റിൽ 24 മണിക്കൂറും പ്രവർത്തിക്കുന്ന ഹെൽപ്പ് ലൈൻ സംവിധാനം ഏർപ്പെടുത്തിയിരുന്നു.

നിരവധി പേർ ഈ സേവനം ഉപയോഗപ്പെടുത്തുകയും കോൺസുലേറ്റ് ഇവർക്ക് വേണ്ട സൗകര്യങ്ങൾ ഒരുക്കുകയും ചെയ്യുകയായിരുന്നു. വിവിധ സമയങ്ങളിൽ ഉംറ തീർഥാടകരെ നാട്ടിലെത്തിക്കാൻ സഹായിച്ച മുഴുവൻ വിമാനകമ്പനികളോടും സൗദി ഉദ്യോഗസ്ഥരോടും ഇന്ത്യൻ വ്യോമയാന മന്ത്രാലയത്തോടും ജിദ്ദ ഇന്ത്യൻ കോൺസുലേറ്റ് നന്ദി രേഖപ്പെടുത്തി. തങ്ങളെ നാട്ടിലെത്തിക്കാൻ മുൻകൈയെടുത്ത ഇന്ത്യൻ സർക്കാരിനോടും കോൺസുലേറ്റ് ഉദ്യോഗസ്ഥരോടും തീർഥാടകരും നന്ദി അറിയിച്ചു.

Tags:    
News Summary - Jedda indian Consul in india-Gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.