ത്രിഫ്റ്റ് ഇവൻറിൽ പങ്കെടുത്തവർ
ജിദ്ദ: സ്ത്രീ ശാക്തീകരണത്തോടൊപ്പം സുസ്ഥിര ജീവിതശൈലിയുടെയും പുത്തൻ പാഠങ്ങൾ പകർന്നുനൽകി ജിദ്ദ സിജി വിമൻ കളക്ടീവ് സംഘടിപ്പിച്ച ‘ത്രിഫ്റ്റ് ഇവൻറ്’ ജനശ്രദ്ധയാകർഷിച്ചു. ജിദ്ദ അൽവുറൂദ് ഇൻറർനാഷനൽ സ്കൂൾ കോമ്പൗണ്ടിൽ നടന്ന മേള, പ്ലാസ്ററ്oറക് രഹിത വിപണനത്തിലൂടെയും പുനരുപയോഗ സാധ്യതകൾ പരിചയപ്പെടുത്തിയും വേറിട്ട മാതൃകയായി.
ഉപയോഗശൂന്യമെന്ന് കരുതി തള്ളുന്ന വസ്തുക്കളിൽ നിന്ന് വിപണന മൂല്യം കണ്ടെത്താനും, അതുവഴി സ്ത്രീകൾക്ക് സാമ്പത്തിക സ്വയംപര്യാപ്തത ഉറപ്പാക്കാനും മേള ലക്ഷ്യമിട്ടു.
മുതിർന്നവർക്കൊപ്പം കുട്ടികളിലും കൈമാറ്റത്തിലൂടെയുള്ള വാണിജ്യ സംസ്കാരം വളർത്താൻ ‘ത്രിഫ്റ്റ് ഇവൻറ്’ വേദിയൊരുക്കി. പ്രശസ്ത സൗദി ജേണലിസ്റ്റും ബിസിനസ് വുമണുമായ ഡോ. സമീറ അസീസ് മേള ഉദ്ഘാടനം ചെയ്തു. 12-ാളം സ്റ്റാളുകളാണ് പൂർണമായും സ്ത്രീകളുടെ മേൽനോട്ടത്തിൽ അണിനിരന്നത്. സാദിഖ തരന്നും, സുനിൽകുമാർ, ഭുവനേശ്വരി സുബ്രഹ്മണ്യം, സ്മിത സുനിൽകുമാർ, മുഹമ്മദ് കുഞ്ഞി എന്നിവർ സംബന്ധിച്ചു. സമാന്തരമായി നടന്ന വർക്ക്ഷോപ്പുകൾ സന്ദർശകർക്ക് പുതിയ അറിവുകൾ പകർന്നു. നിത്യോപയോഗ സാധനങ്ങൾ പ്രകൃതിക്കിണങ്ങും വിധം പുനർനിർമിക്കുന്ന രീതി മാജിത കുഞ്ഞിയും നബീല അബൂബക്കറും വിശദീകരിച്ചു. ഫാബ്രിക് പെയിൻറിങ് സംബന്ധിച്ച് സജ്ന ആസിഫിെൻറ നേതൃത്വത്തിൽ നടന്ന വർക്ക്ഷോപ്പ് ഏറെ ശ്രദ്ധിക്കപ്പെട്ടു.മാലിന്യ നിർമാർജ്ജനത്തിനൊപ്പം കാരുണ്യപ്രവർത്തനത്തിനും സംഘാടകർ മുൻഗണന നൽകി. മേളയിൽ വിറ്റുപോകാത്ത ഉൽപ്പന്നങ്ങൾ ചാരിറ്റി സ്ഥാപനങ്ങൾക്ക് കൈമാറിക്കൊണ്ട് നന്മയുടെ സന്ദേശവും അവർ ഉയർത്തിപ്പിടിച്ചു.ജെ.സി.ഡബ്ലിയു.സി ചെയർപേഴ്സൺ റഫ്സീന അഷ്ഫാഖ്, കൺവീനർ ഡോ. നിഖിത മുഹമ്മദ്, ഷൈമിൻ നജീബ്, നുഫി ലത്തീഫ്, ബാസിമ എന്നിവർ മേളയ്ക്ക് നേതൃത്വം നൽകി. ഇബ്സിത, സുറുമി, ഹനാൻ, സബ്രീന, ഷെറിന, സജ്ന എന്നിവർ വേദി ഒരുക്കി. ഡോ. റഷ നസ്സീഹ് ചടങ്ങിെൻറ അവതാരകയായിരുന്നു. അനീസ ബൈജു, റൂബി സമീർ (വളൻറിയറിങ്), ആയിശ റാൻസി (ചാരിറ്റി), മുന കാസിം (ടെക്നിക്കൽ), ജൂബി (മീഡിയ) എന്നിവരും വിവിധ വിഭാഗങ്ങൾ ഏകോപിപ്പിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.