ജിദ്ദ ഇൻറർനാഷനൽ ഇന്ത്യൻ സ്കൂൾ മാനേജിങ് കമ്മിറ്റി അംഗമായി തെരഞ്ഞെടുത്ത ജസീം
അബുവിനെ ഐ.ടി എക്സ്പെർട്സ് ആൻഡ് എൻജിനീയേഴ്സ് ഫോറം അനുമോദിച്ചപ്പോൾ
ജിദ്ദ: ഇൻറർനാഷനൽ ഇന്ത്യൻ സ്കൂൾ ജിദ്ദ മാനേജിങ് കമ്മിറ്റി അംഗമായി തെരഞ്ഞെടുക്കപ്പെട്ട ഐ.ടി.ഇ.ഇ ജിദ്ദ കോർ കമ്മിറ്റി അംഗം ജസീം അബുവിനെ ഐ.ടി എക്സ്പെർട്സ് ആൻഡ് എൻജിനീയേഴ്സ് ഫോറം അനുമോദിച്ചു. ശറഫിയ്യയിൽ കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചു ചേർന്ന അനുമോദന യോഗത്തിൽ ഐ.ടി.ഇ.ഇ ജിദ്ദ ചെയർമാൻ സഹദ് പാലോളി, കൺവീനർ അഷ്റഫ് അഞ്ചാലൻ, വിവിധ ടെക്നിക്കൽ ലീഡർമാരായ സൽമാൻ ഫാരിസ്, വി.കെ. അബു, റഫീഖ് കൊളക്കാടൻ, ജൈസൽ അബ്ദുറഹ്മാൻ, സ്കൂൾ കമ്മിറ്റി മുൻ അംഗം ജാഫർ കല്ലിങ്ങപാടം എന്നിവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.