ഔദ്യോഗിക സന്ദർശനത്തിന് എത്തിയ സൗദി പ്രതിരോധ മന്ത്രി അമീർ ഖാലിദ്​ ബിൻ സൽമാനെ​ ജപ്പാൻ പ്രതിരോധ മന്ത്രി വരവേൽക്കുന്നു

സൗദി പ്രതിരോധ മന്ത്രി ജപ്പാനിൽ

ജിദ്ദ: ഔദ്യോഗിക സന്ദർശനത്തിന്​ എത്തിയ സൗദി പ്രതിരോധ മന്ത്രി അമീർ ഖാലിദ്​ ബിൻ സൽമാന്​ ജപ്പാനിൽ ഉജജ്വല സ്വീകരണം. തലസ്ഥാനമായ ടോക്കിയോയിലെത്തിയ അമീർ ഖാലിദ്​ ബിൻ സൽമാനെ ജാപ്പനീസ് പ്രതിരോധ മന്ത്രി യസുകസു ഹമാദയെ സ്വീകരിച്ചു. ഇരു രാജ്യങ്ങളുടെയും ദേശീയ ഗാനങ്ങൾക്കും ഗാർഡ് ഓഫ് ഓണറിനും ശേഷം ജപ്പാൻ പ്രതിരോധ മന്ത്രിയുമായി അമീർ ഖാലിദ്​ ബിൻ സൽമാൻ കൂടിക്കാഴ്​ച നടത്തി. ഇരു സുഹൃദ് രാജ്യങ്ങളും തമ്മിലുള്ള ബന്ധം, സൈനിക, പ്രതിരോധ മേഖലയിലെ ഉഭയകക്ഷി സഹകരണം, പ്രാദേശിക, അന്തർദേശീയ സാഹചര്യങ്ങളിലെ സംഭവവികാസങ്ങൾ, അവയ്‌ക്കുവേണ്ടിയുള്ള ശ്രമങ്ങളും പൊതു താൽപ്പര്യമുള്ള നിരവധി വിഷയങ്ങളും ഇരുമന്ത്രിമാരും ചർച്ച ചെയ്​തു.

ഗാർഡ്​ ഓഫ്​ ഓണർ സ്വീകരിക്കുന്ന

കൂടിക്കാഴ്​ചയിൽ ചീഫ് ഓഫ് ജനറൽ സ്​റ്റാഫ് ഫസ്​റ്റ്​ ലഫ്റ്റനൻറ്​ ജനറൽ ഫയാദ് ബിൻ ഹമദ് അൽറുവൈലി, എക്‌സിക്യുട്ടീവ് അഫയേഴ്‌സ്​ പ്രതിരോധ സഹമന്ത്രി ഡോ. ഖാലിദ് ബിൻ ഹുസൈൻ അൽ-ബയാരി, ജപ്പാനിലെ സൗദി അംബാസഡർ നാഇഫ് ബിൻ മർസൂഖ് അൽ ഫഹാദി, പ്രതിരോധ മന്ത്രിയുടെ ഓഫീസ് ഡയറക്​ടർ ജനറൽ ഹിഷാം ബിൻ അബ്​ദുൽ അസീസ് ബിൻ സെയ്​ഫ്​ എന്നിവർ പ​​െങ്കടുത്തു. ജാപ്പനീസ് ഭാഗത്തുനിന്ന്​ പ്രതിരോധ മേഖലയിലെ മുതിർന്ന ഉദ്യോഗസ്ഥരും സന്നിഹിതരായിരുന്നു.

ഫോ​ട്ടോ: 1. ഔദ്യോഗിക സന്ദർശനത്തിന് എത്തിയ സൗദി പ്രതിരോധ മന്ത്രി അമീർ ഖാലിദ്​ ബിൻ സൽമാന്​ ജപ്പാൻ പ്രതിരോധ മന്ത്രി യസുകസു ഹമാദയെ വരവേൽക്കുന്നു, 2. ഗാർഡ്​ ഓഫ്​ ഓണർ സ്വീകരിക്കുന്നു

Tags:    
News Summary - Japan-Saudi Arabia Defense Ministerial Meeting

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.