ജനാദിരിയ: അക്ഷരാർഥത്തിൽ കണ്ണഞ്ചിപ്പിക്കുന്നതായിരുന്നു ജനാദിരിയയിൽ ഉദ്ഘാടന ദിവസത്തെ കലാ സാംസ്കാരിക വിരുന്ന്. സൽമാൻ രാജാവും ഇന്ത്യൻ വിദേശ കാര്യവകുപ്പ് മന്ത്രി സുഷമ സ്വരാജും കാണികളായി ഇരുന്ന വേദിയിൽ വർണ വിസ്മയത്തിെൻറ അപൂർവ നിമിഷങ്ങളാണ് പരമ്പരാഗത നൃത്തങ്ങളിലൂടെ കലാസംഘങ്ങൾ അവതരിപ്പിച്ചത്. ഒരു മണിക്കൂർ നീണ്ട കലാവിരുന്നിെൻറ ഒാരോ ഘട്ടങ്ങളും അത്യാകർഷകമായിരുന്നു. സൗദി അറേബ്യൻ സമൂഹത്തിെൻറ വളർച്ചയുടെ ഘട്ടങ്ങൾ അനാവരണം ചെയ്ത് ശാസ്ത്ര സേങ്കതിക വിദ്യയിൽ രാജ്യം കൈവരിച്ച നേട്ടങ്ങൾ വരെ ദൃശ്യവത്കരിച്ചു. കുതിരപ്പുറത്തും ഒട്ടകപ്പുറത്തും കഥാപാത്രങ്ങൾ തൽസമയം കടന്നു വന്നു. നൂറ് കണക്കിന് കലാകാരൻമാർ നൃത്തച്ചുവടുകളുമായി എത്തി. ഡിജിറ്റൽവാളുകളിൽ പശ്ചാതലങ്ങൾ വിസ്മയിപ്പിക്കുംവിധം മിന്നി മറിഞ്ഞു. വേദിയും സദസ്സും വെള്ളിത്തിരയായി മാറിക്കൊണ്ടിരുന്നു.
കലയെ സൗദി സമൂഹം എത്രമാത്രം പരിഷ്കാരത്തോടെയാണ് സമീപിക്കുന്നത് എന്നതിെൻറ നേർചിത്രം കൂടിയായി വേദി. വർണവെളിച്ചങ്ങളുടെ പൂരമായിരുന്നു കലാപരിപാടികളിലുടനീളം. സൗദി സമൂഹം രൂപപ്പെട്ടതിെൻറ ചരിത്രമാണ് അവതരിപ്പിച്ചത്. പരസ്പരം കലഹിച്ചിരുന്ന ഗോത്രസമൂഹം സാംസ്കാരികമായി പരോഗമിച്ച് ഒടുവിൽ രാജ്യത്തിെൻറ അഭിമാന ജനതയായി മാറുന്നതിെൻറ ദൃശ്യാവിഷ്കാരമായിരുന്നു നൃത്ത സംഗീതമായി അവതരിപ്പിച്ചത്. സൗദി അറേബ്യയിലെ വിശിഷ്ട പൗരാവലിയായിരുന്നു കാണികൾ. ആയിരങ്ങൾ അണിനിരന്ന സദസ് സൗദി പതാക ഉയർത്തി ആഹ്ലാദം പ്രകടിപ്പിച്ചുകൊണ്ടിരുന്നു. ഇന്ത്യൻ വിദേശകാര്യമന്ത്രി സുഷമസ്വരാജ് മാത്രമാണ് വേദിയിൽ പ്രസംഗിച്ചത്. ഇന്ത്യ^ സൗദി സൗഹൃദത്തിെൻറ വർണത്തിളക്കം സുഷമയുടെ വാക്കുകളിൽ നിറഞ്ഞു. പൗരാവലി ഹൃദയപൂർവം സുഷമയുടെ വാക്കുകളെ വരവേറ്റു. ഇംഗ്ലീഷിലായിരുന്നു പ്രസംഗം. ഇന്ത്യൻ എംബസി ഫസ്റ്റ് സെക്രട്ടറി ഹിഫ്സുറഹ്മാൻ വിദേശകാര്യമന്ത്രിയുടെ പ്രസംഗം അറബിയിലേക്ക് പരിഭാഷപ്പെടുത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.